Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CR7Header

അത്യുന്നതങ്ങളിൽ CR7

നി​ന്ന​നി​ൽ​പ്പി​ൽ വാ​യു​വി​ല​ക്ക് ഉ​യ​ർ​ന്നു​ചാ​ടു​ന്ന പു​ള്ളി​പ്പു​ലി, ഇ​ര​യെ ടാ​ർ​ഗ​റ്റ് ചെ​യ്തു ചി​റ​ക​ന​ക്കാ​തെ വാ​യു​വി​ൽ​ ത​ങ്ങി​നി​ൽ​ക്കു​ന്ന ക​ഴു​കൻ. തെ​ന്നി​യൊ​ഴി​യു​ന്ന മീ​നി​ലേ​ക്കു ചാ​ട്ടു​ളി​പോ​ലെ കൂ​പ്പു​കു​ത്തു​ന്ന പൊ​ന്മാ​ൻ. ഈ ​പ്ര​പ​ഞ്ചാ​തി​ശ​യ​ങ്ങ​ളെ​ല്ലാം ഒ​റ്റ​ ഫ്രെ​യി​മി​ൽ.

സി​ആ​ർ 7 ഹെ​ഡ​റി​ൽ മാ​ത്രം നി​ങ്ങ​ൾ​ക്കി​തു​ കാ​ണാം. ഇ​നി​യൊ​രു ത​നി​പ്പ​ക​ർ​പ്പ് ഉ​ണ്ടാ​വി​ല്ല​ന്നു​റ​പ്പു​ള്ള ഒ​രേ​യൊ​രു ഫു​ട്ബോ​ൾ വി​സ്മ​യം. ഫു​ട്ബോ​ൾ കാ​ലു​കൊ​ണ്ടു​ള്ള ക​വി​ത​യാ​ണെ​ന്ന ക​ളി​യെ​ഴു​ത്ത് വി​ശാ​ര​ദ​ന്മാ​രു​ടെ വാ​ഴ്ത്തു​പാ​ട്ടു​ക​ളു​ടെ പൊ​ളി​ച്ചെഴുത്താ​യി​രു​ന്നു ക്രി​സ്റ്റ്യാ​നൊ​യു​ടെ ഓ​രോ ഹെ​ഡ​ർ ഗോ​ളു​ക​ളും.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​തി​രേ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ റ​യ​ലി​നാ​യി സി​ആ​ർ7 നേ​ടി​യ ഹെ​ഡ​ർ ഗോ​ൾ കാ​ൽ​പ​ന്തു​ള്ള കാ​ല​ത്തോ​ളം ലോ​കം മ​റ​ക്കി​ല്ല. 2013ൽ ​ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​റി​ലാ​യി​രു​ന്നു ആ ​റൊ​ണോ വി​സ്മ​യം.

വാ​യു​വി​ൽ 2.93 മീ​റ്റ​ർ (ഏ​ക​ദേ​ശം 9.6 അ​ടി) ഉ​യ​ര​ത്തി​ൽ ചാ​ടി​യാ​ണ് റൊ​ണാ​ൾ​ഡോ പ​ന്തി​നെ ത​ല​കൊ​ണ്ടു കു​ത്തി വ​ല​യി​ലാ​ക്കി​യ​ത്. ആ ​കാ​ഴ്ച ലോ​കം പ​ല​ത​വ​ണ​ ക​ണ്ടു. ശാ​സ്ത്രം ആ ​ചാ​ട്ട​ത്തെ ഇ​ന്നും പ​ല ​നി​ല​യി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 2019ൽ ​യു​വ​ന്‍റ​സി​നാ​യി 2.56 മീ​റ്റ​ർ ഉ​യ​ർ​ന്ന് ചാ​ടി ഹെ​ഡ​റി​ലൂ​ടെ ഗോ​ൾ നേ​ടു​മ്പോ​ൾ പ​ന്തി​ന്‍റെ വ​ര​വി​നാ​യി വാ​യു​വി​ൽ ത​ങ്ങി​നി​ന്ന​ത് 1.5 സെ​ക്ക​ൻ​ഡ്! സീ​രി എ​യി​ൽ സം​പ്ദോ​റി​യ​യ്ക്കെ​തിരേ​യു​ള്ള വി​ജ​യ​ഗോ​ൾകൂ​ടി​യാ​ണ് അ​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ ത​ല​യി​ൽ​നി​ന്നു പി​റ​ന്ന​ത്.

ത​ന്‍റെ ഉ​യ​രത്തേക്കാ​ൾ ഇ​ര​ട്ടി ഉ​യ​ര​ത്തി​ൽ ചാ​ടാ​നു​ള്ള ക​ഴി​വു മാ​ത്ര​മ​ല്ല സി​ആ​ർ7​നെ വി​സ്മ​യ​മാ​ക്കു​ന്ന​ത്. ഉ​യ​ര​ത്തി​ൽ ചാ​ടി വാ​യു​വി​ൽ ത​ങ്ങി​നി​ൽ​ക്കാ​നു​ള്ള ക​ഴി​വ് അ​ദ്ദേ​ഹ​ത്തെ മ​റ്റു താ​ര​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കു​ന്നു. ഫു​ട്ബോ​ളി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ ചാ​ടി ഹെ​ഡ് ചെ​യ്ത​തി​ന്‍റെ റി​ക്കാ​ർ​ഡ് ഇ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലാ​ണ്. ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഹെ​ഡ​ർ ഗോ​ളു​ക​ൾ നേ​ടി​യ​തും റോ​ണോ​യ​ല്ലാ​തെ മ​റ്റാ​രു​മ​ല്ല. ക​രി​യ​റി​ൽ 160 ഹെ​ഡ​ർ ഗോ​ളു​ക​ൾ. സ്‌കോട്‌ലൻ​ഡി​ന്‍റെ ഇ​തി​ഹാ​സ താ​രം ഗെ​ർ​ഡ് മു​ള്ള​റാ​ണ് (157) ത​ല​പ്പൊ​ക്ക​ത്തി​ൽ ക്രി​സ്റ്റി​ക്കു പി​ന്നി​ൽ.

Latest News

Corehub Up