Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CTScan

Family Health

സി​ടി സ്കാ​നും എ​ക്സ്-​റേ​യും കുട്ടികളിൽ ബ്രെയിൻ ട്യൂ​മ​ർ സാ​ധ്യ​ത വ​ർധി​പ്പി​ക്കും

മസ്തിഷ്കത്തിൽ ഉ​യ​ർ​ന്ന അ​ള​വി​ൽ റേ​ഡി​യേ​ഷ​ൻ ഏ​ൽ​ക്കു​ന്ന​ത് കുട്ടികളിൽ ബ്രെയിൻ ട്യൂ​മ​ർ സാ​ധ്യ​ത വ​ർ​ധി​ക്കു​ന്നതായി പു​തി​യ പ​ഠ​നം. രോ​ഗാവസ്ഥയെക്കുറിച്ചുള്ള പൂർണ അറിവിലേക്കും ചികിത്സ നിശ്ചയിക്കാനും മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗ് പ​ല​പ്പോ​ഴും അ​നി​വാ​ര്യ​മാ​ണ്. എ​ങ്കി​ലും, സി​ടി സ്കാ​ൻ പോ​ലു​ള്ള അ​യോ​ണൈ​സിം​ഗ് റേ​ഡി​യേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാ​ത്രം ന​ട​ത്ത​ണ​മെ​ന്നാണു ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നത്.

യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലെ 37 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ വിശദമായ പഠനമാണു ഗവേഷകർ നടത്തിയത്. എ​ക്സ്-​റേ, സി​ടി സ്കാ​ൻ, പെ​റ്റ് സ്കാ​ൻ എന്നിവയിലെ അ​യോ​ണൈ​സിം​ഗ് റേ​ഡി​യേ​ഷ​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളായിരുന്നു ഗവേഷണവിഷയം. കാ​ൻ​സ​ർ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം, ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ക്കു​ന്ന​തി​നും ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. കു​ട്ടി​ക​ളി​ൽ, മ​റ്റു സ്കാ​നു​ക​ളെ അ​പേ​ക്ഷി​ച്ച്, ത​ല​ സ്കാ​ൻ ചെ​യ്യു​ന്ന​ത് ഉ​യ​ർ​ന്ന അ​ള​വി​ൽ റേ​ഡി​യേ​ഷ​ൻ ഏ​ൽ​ക്കു​ന്ന​തിനു കാ​ര​ണ​മാ​കു​ന്നു.

മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗി​ലൂ​ടെ​യു​ള്ള അ​യോ​ണൈ​സിം​ഗ് റേ​ഡി​യേ​ഷ​ൻ മൂ​ലം കു​ട്ടി​ക​ളി​ൽ ബ്രെയിൻ ട്യൂ​മ​ർ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കുറവാണെങ്കിലും റേഡിയേഷൻ കൂടുതൽ ഏൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുവെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ഒ​രു പ്രാവശ്യമാണെങ്കിൽക്കൂടി ത​ല​യി​ൽ സി​ടി സ്കാ​ൻ ചെ​യ്യു​ന്ന​ത് ട്യൂ​മ​ർ സാ​ധ്യ​ത വ​ർധി​പ്പി​ക്കാ​മെ​ന്നു പ​ഠനത്തിൽ വിശദമാക്കുന്നു. മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തി​യ ഗ​വേ​ഷ​ക​ർ, കു​ട്ടി​ക​ളി​ലെ ബ്രെയിൻ ട്യൂ​മ​റു​ക​ളി​ൽ ഏ​ക​ദേ​ശം 10.1 ശ​ത​മാ​ന​വും റേ​ഡി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും കണ്ടെത്തി.

ഇത്തരം പരിശോധനകൾക്കു വിധേയരാകരുതെന്നല്ല തങ്ങൾ വിശദീകരിക്കുന്നതെന്നു ഗവേഷകർ പറഞ്ഞു. ജീ​വ​ൻര​ക്ഷയ്ക്ക് അത്യാവശ്യമാകാം. എന്നാൽ, റേ​ഡി​യേ​ഷ​ൻ അ​ള​വിൽ കുറവുവരുത്തുന്ന രീ​തി​ക​ളിലേക്കു മാറണമെന്നാണു തങ്ങൾ നൽകുന്ന മുന്നറിയിപ്പെന്നും ഗവേഷകസംഘം പറഞ്ഞു.

Latest News

Corehub Up