കൊച്ചി: സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഡെപ്യൂട്ടേഷനിലെത്തിയ ഡോ. റാഷിദ് അഹമ്മദിനെ കാലിക്കട്ട് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായി നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും വിശദീകരണം തേടി.
സ്വകാര്യ എയ്ഡഡ് കോളജ് അധ്യാപകനായ ഡോ. റാഷിദ് അഹമ്മദിന്റെ നിയമനം ചോദ്യംചയ്ത് സീനിയര്‍ പ്രഫസര്‍മാരായ ഡോ. പി. ശിവദാസ്, ഡോ. പി.പി. പ്രദ്യുമ്നന് എന്നിവര്‍ നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് പി. ഗോപിനാഥ് പരിഗണിച്ചത്. ഹര്‍ജി വീണ്ടും 26ന് പരിഗണിക്കാന്‍ മാറ്റി.