തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.
ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി എന്നീ സംഘടനാനേതാക്കളുമായി ഗതാഗതമന്ത്രി ഇന്നലെ രാത്രി നടത്തിയ ചർച്ചയെത്തുടർന്നാണു പണിമുടക്ക് പിൻവലിക്കാൻ തീരുമാനിച്ചത്.
സംഘടനാനേതാക്കൾ മുന്നോട്ടുവച്ച ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതേസമയം നിരക്ക് വർധന, വിദ്യാർഥി കണ്സഷൻ ചാർജ് വർധന എന്നീ കാര്യങ്ങളിലെ നിരക്ക് കൂട്ടുന്ന കാര്യം മന്ത്രി അംഗീകരിച്ചില്ല.