പേരാമ്പ്ര: കിഡ്നി രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗം നേരത്തെ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പേരാമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ തണലുമായി സഹകരിച്ച് "കിഡ്നി രോഗങ്ങൾ ഇല്ലാത്ത പേരാമ്പ്ര' എന്ന പദ്ധതിയുടെ ഭാഗമായി 21 വാർഡുകളിലുമായി ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പുകൾ നടന്നു വരുന്നു.
ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് 13 ൽ പേരാമ്പ്രയുടെ നിയുക്ത എംഎൽഎ അഡ്വ. ഫാത്തിമ തഹ്ലിയ നിർവഹിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി മുഖ്യാതിഥിയായി. തണൽ സോഷ്യൽ വർക്ക് ഹെഡ് ബൈജു അയടത്തിൽ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മൽ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആർ.കെ. രജീഷ്കുമാർ, വി.കെ. നാസിദ, അഡ്വ. അപർണ്ണ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജൻ മരുതേരി, മെമ്പർമാരായ യൂസഫ് കരിമ്പിൻ പൊയിൽ, കെ.എം. ശ്രീനിവാസൻ, ജസീല വാഴയിൽ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ക്യാമ്പ് ഡോക്ടർ ഫർസാന, ആർ.കെ മുനീർ, സി.പി ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.