Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camping

America

ഫ്ലോ​റി​ഡ കൗ​ണ്ടി ക​മ്മീ​ഷ​ണ​റു​ടെ മ​ക​ൻ ക്യാ​മ്പിം​ഗി​നി​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു

 

ഫ്ലോ​റി​ഡ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക്യാ​മ്പിം​ഗി​നി​ടെ ടെ​ന്‍റി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന 19 വയസുകാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു.

ഫ്ലോ​റി​ഡ​യി​ലെ എ​സ്കാം​ബി​യ കൗ​ണ്ടി ക​മ്മീ​ഷ​ണ​റാ​യി പു​തു​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ ​വി​ൻ​സ​ന്‍റെ മ​ക​ൻ കാ​രി വാ​ഷിം​ഗ്ട​ൺ വി​ൻ​സ​ണാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ബ്ലാ​ക്ക്‌​വാ​ട്ട​ർ ന​ദീ​തീ​ര​ത്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക്യാ​മ്പ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക്യാ​മ്പിം​ഗ് സൈ​റ്റി​ന് പു​റ​ത്തു​നി​ന്ന് വ​ന്ന വെ​ടി​യു​ണ്ട ടെന്‍റി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കാ​രി​യു​ടെ ത​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പൊലി​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും യു​വാ​വ് മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സാ​ന്താ റോ​സ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വെ​ടി​വയ്​പ് മ​നഃ​പൂ​ർ​വം ന​ട​ത്തി​യ​താ​ണോ അ​തോ അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഇ​തു​വ​രെ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

മ​ക​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ കു​ടും​ബം ക​ടു​ത്ത ദുഃ​ഖ​ത്തി​ലാ​ണെ​ന്ന് ജോ ​വി​ൻ​സ​ൺ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ചു.

Latest News

Corehub Up