കോട്ടയം: ബംഗളൂരുവിൽ നിന്നെത്തിയ ബസിൽ 30 കിലോ കഞ്ചാവ് പിടികൂടി. ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് പൊൻകുന്നം പൊലിസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സ്വദേശികളായ നാലുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
അന്തർസംസ്ഥാന സർവീസ് നടത്തുന്ന യാത്ര എന്ന ബസിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് മടങ്ങിയെത്തിയ ബസ് പൊൻകുന്നം മിനി സിവിൽ സ്റ്റേഷന് മുന്നിൽ തടഞ്ഞുനിർത്തിയാണ് പൊലിസ് പരിശോധന നടത്തിയത്. നാല് പെട്ടികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.