x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്ന് മൂ​ന്ന​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി


Published: March 3, 2026 07:47 AM IST | Updated: March 3, 2026 07:47 AM IST

ത​ല​ശേ​രി: ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്ന് ആ​ർ​പി​എ​ഫും, എ​ക്സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ 3.600 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ ര​ണ്ടാം ഫ്ളാ​റ്റ് ഫോ​മി​ൽ കു​യ്യാ​ലി ഭാ​ഗ​ത്തെ കു​റ്റി​ക്കാ​ട്ടി​ന​ടു​ത്ത് ബേ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. തീ​വ​ണ്ടി മാ​ർ​ഗം കൊ​ണ്ട് വ​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ കൊ​ണ്ടു വ​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ട​താ​യി​രി​ക്കു​മെ​ന്നും സം​ശ​യി​ക്കു​ന്നു. സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ് റെ​യി​ൽ​വേ സു​ര​ക്ഷാ വി​ഭാ​ഗം ആ​ർ​പി​എ​ഫ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. സു​നി​ൽ കു​മാ​ർ, കെ.​വി. മ​നോ​ജ് എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഷിം​ന, സി.​പി. ഷാ​ജി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags : nattu vishesham cannabis seized Thalassery railway station

Recent News

Corehub Up