കൊച്ചി: ക്യാപ്പിറ്റൽ ഗെയിൻസ് അക്കൗണ്ട് പദ്ധതി 1988 പ്രകാരം നിക്ഷേപങ്ങൾ സ്വീകരിക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് കേന്ദ്രസർക്കാർ അനുമതി നൽകി.
പുനർനിക്ഷേപം നടത്താത്ത മൂലധന നേട്ടങ്ങൾ പരമാവധി മൂന്നു വർഷം വരെ ബാങ്കിൽ നിക്ഷേപിച്ച് നികുതിയിളവു നേടുന്നതിനൊപ്പം പലിശയും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
സേവിംഗ്സ് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നീ സൗകര്യങ്ങൾ നഗര, അർധനഗര ശാഖകളിൽ ലഭ്യമാണ്. സീറോ ബാലൻസ് സൗകര്യം, ത്രൈമാസ പലിശ വിതരണം, നെറ്റ് ബാങ്കിംഗ് മൊബൈൽ ബാങ്കിംഗ് വഴി നിക്ഷേപ വിവരങ്ങൾ അറിയാനുള്ള സൗകര്യം എന്നിവയും പദ്ധതിയുടെ സവിശേഷതകളാണ്.