Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CarLoan

കാ​ർ ലോ​ണി​നെ ചൊ​ല്ലി ത​ർ​ക്കം; പി​താ​വി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി മ​ക​ൾ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കാ​ർ ലോ​ണി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ മ​ക​ൾ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. പ്രി​യ​ങ്ക തോ​മാ​ർ (30) എ​ന്ന യു​വ​തി​യാ​ണ് പി​താ​വ് ഹി​തേ​ഷ് തോ​മാറിന് നേ​രെ തോ​ക്ക് ചൂ​ണ്ടി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​മാ​യി പ്രി​യ​ങ്ക കു​ടും​ബ​വീ​ട്ടി​ൽ നി​ന്ന് മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സു​ഹൃ​ത്തി​നൊ​പ്പം പി​താ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​താ​ണ് പ്രി​യ​ങ്ക. യു​വ​തി അ​പേ​ക്ഷി​ച്ച കാ​ർ ലോ​ണി​ന്‍റെ വെ​രി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ന​ൽ​ക​ണ​മെ​ന്ന് ഇ​വ​ർ ഹി​തേ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ലോ​ൺ വെ​രി​ഫി​ക്കേ​ഷ​ന് ചെ​യ്യാ​ൻ പി​താ​വ് വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ പ്രി​യ​ങ്ക പി​താ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ട​യാ​ൻ എ​ത്തി​യ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യു​മാ​യും യു​വ​തി സം​ഘ​ർ​ഷ​ത്തി​ലേ​ർ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​യ​ൽ​ക്കാ​ർ എ​ത്തി​യ​തോ​ടെ പ്രി​യ​ങ്ക​യും സു​ഹൃ​ത്തും അ​വി​ടെ നി​ന്ന് മ​ട​ങ്ങി​പ്പോ​യി.

അ​ര​മ​ണി​ക്കു​റി​ന് ശേ​ഷം പ്രി​യ​ങ്ക​യും സു​ഹൃ​ത്തും വീ​ണ്ടും തി​രി​ച്ചെ​ത്തു​ക​യും പ്ര​ധാ​ന ഗേ​റ്റ് ത​ക​ർ​ത്ത് വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പി​താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യു​ടെ​യും നേ​രെ തോ​ക്ക് ചൂ​ണ്ടു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ ഇ​രു​വ​രും വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലേ​ക്ക് മാ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ സ്ഥ​ല​ത്തു​നി​ന്ന് പോ​യ​ത്.

പി​താ​വ് ഹി​തേ​ഷ് തോ​മ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് പ്രി​യ​ങ്ക തോ​മ​റി​നും സു​ഹൃ​ത്തി​നു​മെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up