Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Card Game

America

ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ചീ​ട്ടു​ക​ളി മ​ത്സ​രം ശ​നി​യാ​ഴ്ച

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ചീ​ട്ടു​ക​ളി മ​ത്സ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ ഡെ​സ്‌​പ്ലെ​യി​ൻ​സി​ലു​ള്ള ക്നാ​നാ​യ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഒ​ന്പ​തി​ന് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് 10.30ന് ​ആ​ദ്യ ഗെ​യി​മു​ക​ൾ ആ​രം​ഭി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

ചീ​ട്ടു​ക​ളി മ​ത്സ​ര​ങ്ങ​ൾ​ക്ക് ജ​ന​കീ​യ മു​ഖം സ​മ്മാ​നി​ച്ചു​കൊ​ണ്ട് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ കൊ​ണ്ടു​വ​ന്ന സോ​ഷ്യ​ൽ ക്ല​ബിന്‍റെ തു​ട​ർ​ച്ച​യാ​യ 13-ാമ​ത് വാ​ർ​ഷി​ക നാ​ഷ​ണ​ൽ ചീ​ട്ടു​ക​ളി മ​ത്സ​ര​മാ​ണ് ക്നാ​നാ​യ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 1501 ഡോ​ള​റും കെ.കെ. ചാ​ണ്ടി കൂ​വ​ക്കാ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിംഗ് ട്രോ​ഫി​യു​മാ​ണ് 28ന് (ലേ​ലം) ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക.

കൈ​ര​ളി ഫു​ഡ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 751 ഡോ​ള​റും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യും സ​ജി മു​ല്ല​പ്പ​ള്ളി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 501 ഡോ​ള​റും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​യും ജോ​യി നെ​ല്ലാ​മ​റ്റം സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 251 ഡോ​ള​റും ട്രോ​ഫി​യും നാ​ലാം സ​മ്മാ​ന​മാ​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ക്കും.

റ​മ്മി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യി വി​ജ​യി​ക്ക് ല​ഭി​ക്കു​ക ബി​ജു പൂ​ത്തു​റ​യി​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 1501 ഡോ​ള​റും മാ​ത്യു പൂ​ത്തു​റ​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​യി​രി​ക്കും.

സി​റി​ൽ പെ​രി​ങ്ങേ​ലി​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 751 ഡോ​ള​റും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​ണ്, ക്ലി​യ​ർ ടാ​ക്സ് ക​ൺ​സ​ൾ​ട്ടി​ങ് സ്പോ​സ​ർ ചെ​യ്യു​ന്ന 501 ഡോ​ള​റും ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​ണ് സൈ​മ​ൺ ച​ക്കാ​ല​പ്പ​ട​വി​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 251 ഡോ​ള​റും ട്രോ​ഫി​യും നാ​ലാം സ​മ്മാ​ന​മാ​ണ് വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കും.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, വൈ​സ് പ്ര​സി​ഡന്‍റ് സ​ണ്ണി ഇ​ണ്ടി​ക്കു​ഴി, സെ​ക്ര​ട്ട​റി രാ​ജു മാ​നു​ങ്ക​ൽ, ട്ര​ഷ​റ​ർ ബി​ജോ​യി കാ​പ്പ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി തോ​മ​സ് പൂ​ത്തേ​ട്ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും മ​നോ​ജ് അ​മ്മാ​യി​ക്കു​ന്നേ​ൽ (ലേ​ലം കോ​ഓർ​ഡി​നേ​റ്റ​ർ), പ്ര​സാ​ദ് വെ​ള്ളി​യാ​ൻ (റ​മ്മി കോഓ​ർ​ഡി​നേ​റ്റ​ർ), ടെ​ക്ക്നി​ക്ക​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​നോ​ജ് വ​ഞ്ചി​യി​ൽ, അ​ഭി​ലാ​ഷ് നെ​ല്ലാ​മ​റ്റം എ​ന്നി​വ​ര​ട​ങ്ങി​യ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി​യു​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി എ​ത്തു​ന്ന എ​ല്ലാ ചീ​ട്ടു​ക​ളി പ്രേ​മി​ക​ളെ​യും സോ​ഷ്യ​ൽ ക്ല​ബിന്‍റെ ​പ​തി​മൂ​ന്നാ​മ​ത് ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ടൂ​ർ​ണ​മെ​ന്‍റ് ക​മ്മിറ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ അ​റി​യി​ച്ചു.

Latest News

Corehub Up