തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള പ്രവാസി കേരളീയർക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിൽ അക്ഷയ സെന്ററുകൾ വഴിയും എൻറോൾ ചെയ്യാം.
പരമാവധി ആളുകൾക്ക് നോർക്ക കെയർ എൻറോൾമെന്റ് സേവനം ലഭിക്കുന്നതിനായാണിത്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പോസ്റ്ററുകൾ തിരുവനന്തപുരത്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു.
അക്ഷയ ഡയറക്ടർ സന്ദീപ് കുമാർ, നോർക്ക റൂട്സ് സി ഇ ഓ രാജേഷ് മാധവൻ , ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.