Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carmel School

Thrissur

കാ​ർ​മ​ൽ സ്കൂ​ളി​ന്‍റെ കാ​രു​ണ്യ​സ്പ​ർ​ശം പ​ദ്ധ​തി

ചാ​ല​ക്കു​ടി: കാ​ര്‍​മ​ല്‍ വി​ദ്യാ​ല​യം വി​ആ​ര്‍​പു​രം ഉ​ന്ന​തി​യി​ലെ നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ്‌​നേ​ഹ​വും ക​രു​ത​ലു​മേ​കാ​ന്‍ "കാ​ര്‍​മ​ല്‍ പ​ള്‍​സ് @ വി​ആ​ര്‍​പു​രം ഉ​ന്ന​തി' എ​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു.

ഒ​രു​വ​ര്‍​ഷ​ക്കാ​ലം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഈ ​കാ​രു​ണ്യ​യാ​ത്ര കു​ഞ്ഞു​ങ്ങ​ള്‍, അ​ശ​ര​ണ​രാ​യ സ്ത്രീ​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ജീ​വി​ത​സാ​യ​ന്ത​ന​ത്തി​ല്‍ ത​നി​ച്ചാ​യ വ​യോ​ധി​ക​ര്‍ എ​ന്നി​വ​രെ​യെ​ല്ലാം ചേ​ര്‍​ത്ത​ണ​ച്ചു​കൊ​ണ്ട് 20ഓ​ളം വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​രു​ത​ല്‍ പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കാ​ര്‍​മ​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ബെ​ന്നി പേ​ങ്ങി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ര്‍​ഹ​രാ​യ 25ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം​ചെ​യ്തു.

വാ​ര്‍​ഡി​ലെ പ്രാ​ദേ​ശി​ക സ്‌​കൂ​ളി​നും മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കും ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും ഈ ​പ​ദ്ധ​തി ഉ​റ​പ്പാ​ക്കും.

Latest News

Corehub Up