Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Against VEO

Pathanamthitta

ലൈ​​ഫ് പ​​ദ്ധ​​തി ത​​ട്ടി​​പ്പ്: വി​​ഇ​​ഒ‍​യ്ക്കെ​​തി​​രേ കോ​​ന്നി​​യി​​ലും കേ​​സ്

പ​​ത്ത​​നം​​തി​​ട്ട: വ്യാ​​ജ​​രേ​​ഖ ച​​മ​​ച്ച് ലൈ​​ഫ് മി​​ഷ​​ൻ പ​​ദ്ധ​​തി​​യി​​ൽ​നി​​ന്ന് പ​​ണം ത​​ട്ടി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് റി​​മാ​​ൻ​​ഡി​​ലാ​​യ ഗ്രാ​​മ​​സേ​​വി​​ക​​യ്ക്കെ​​തി​​രേ അ​​രു​​വാ​​പ്പു​​ലം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​രാ​​തി​​യി​​ൽ കോ​​ന്നി​​യി​​ലും പൊ​​ലി​​സ് കേ​​സ്. ത​​ണ്ണി​​ത്തോ​​ട്, സീ​​ത​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ന​​ട​​ന്ന ത​​ട്ടി​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് വി​​ഇ​​ഒ അ​​രു​​വാ​​പ്പു​​ലം മു​​തു​​പേ​​ഴു​​ങ്ക​​ൾ മ്ലാ​​ന്ത​​ടം പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ റാ​​ണി ല​​ക്ഷ്മി(37)​ക്കെ​​തി​​രേ കേ​​സു​​ക​​ളു​​ള്ള​​ത്. ‌

കോ​​ന്നി പൊ​​ലി​​സ് പു​​തു​​താ​​യി എ​​ടു​​ത്ത കേ​​സ് 20 ല​​ക്ഷം രൂ​​പ​​യു​​ടെ ക്ര​​മ​​ക്കേ​​ടി​​നാ​​ണ്. അ​​രു​​വാ​​പ്പു​​ലം പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലാ​​ണ് കേ​​സ്. 2021 ജ​​നു​​വ​​രി 31 മു​​ത​​ൽ 2024 ഒ​​ക്‌​ടോ​​ബ​​ർ 24വ​​രെ​​യാ​​ണ് റാ​​ണി ല​​ക്ഷ്മി അ​​രു​​വാ​​പ്പു​​ലം പ​​ഞ്ചാ​​യ​​ത്തി​​ൽ ഗ്രാ​​മ​​സേ​​വി​​ക​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. 2022-25 കാ​​ല​​യ​​ള​​വി​​ൽ ലൈ​​ഫ് മി​​ഷ​​ൻ ടോ​​യ്‌​ല​​റ്റ് മെ​​യി​​ന്‍റ​​ന​​ൻ​​സ് എ​​ന്നി​​വ​​യി​​ൽ പ്ലാ​​ൻ​​ഫ​​ണ്ടി​​ൽ​നി​​ന്നു​​ൾ​​പ്പടെ 20,64,946 രൂ​​പ​​യു​​ടെ ക്ര​​മ​​ക്കേ​​ട് ന​​ട​​ത്തി​​യ​​താ​​യാ​​ണ് കേ​​സ്.

അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള തു​​ക​​യി​​ൽ കൂ​​ടു​​ത​​ലാ​​യി ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്കും ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ അ​​ല്ലാ​​ത്ത ബ​​ന്ധു​​ക്ക​​ളു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്കും വ​​ക​​മാ​​റ്റി​​യെ​​ന്നാ​​ണ് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​രാ​​തി. റാ​​ണി​​ല​​ക്ഷ്മി​​യു​​ടെ ഭ​​ർ​​ത്താ​​വ്, അ​​ച്ഛ​​ൻ, അ​​മ്മ എ​​ന്നി​​വ​​രു​​ടെ അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് പ​​ണം മാ​​റ്റി​​യെ​​ന്നാ​​ണ് മ​​റ്റ് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ പ​​രാ​​തി​​ക​​ളി​​ൽ​നി​​ന്നു പൊ​​ലി​​സ് ക​​ണ്ടെ​​ത്തി​​യ​​ത്. സ​​മാ​​ന​​മാ​​യ ത​​ട്ടി​​പ്പാ​​ണ് അ​​രു​​വാ​​പ്പു​​ല​​ത്തും ന​​ട​​ത്തി​​യ​​ത്. ‌

ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു ല​​ഭി​​ക്കേ​​ണ്ട ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യെ​​ന്ന പേ​​രി​​ൽ നേ​​ര​​ത്തേ ത​​ണ്ണി​​ത്തോ​​ട് പൊ​​ലി​​സ് അ​​റ​​സ്റ്റ് ചെ​​യ്തു റി​​മാ​​ൻ​​ഡി​​ലാ​​യ റാ​​ണി ല​​ക്ഷ്മി​​ക്കെ​​തി​​രേ സീ​​ത​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ​​രാ​​തി​​യി​​ൽ ചി​​റ്റാ​​ർ പൊ​​ലി​​സും അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി. ത​​ട്ടി​​പ്പു കേ​​സി​​ൽ റി​​മാ​​ൻ​​ഡി​​ലാ​​യ വി​​ഇ​​ഒ​​യെ ത​​ദ്ദേ​​ശ വ​​കു​​പ്പ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു.

Latest News

Corehub Up