Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Case Involving Attack

Malappuram

പി​തൃ​സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച കേസ്: പ്ര​തി​ക​ൾ​ക്ക് ഏ​ഴു​മാ​സം ത​ട​വു​ശി​ക്ഷ

പെ​രി​ന്ത​ൽ​മ​ണ്ണ: പി​തൃ​സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​രെ പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് വി​നീ​ത വി.​പൈ. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ഏ​ഴ് മാ​സം ത​ട​വി​നും 2000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

അ​മ്മി​ണി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ചോ​ല​മു​ഖ​ത്ത് വീ​ട്ടി​ൽ റ​ഷീ​ദ്, ബാ​ബു എ​ന്ന ഫി​റോ​സ് ബാ​ബു, റ​ഫീ​ഖ്, സ​നൂ​ബ് എ​ന്ന ഷാ​ന​ബ്, ആ​ലി​ക്ക​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്ന മ​മ്മ​ദ് എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പ്ര​തി​ക​ൾ പി​ഴ അ​ട​യ്ക്കു​ന്ന പ​ക്ഷം പി​ഴ തു​ക ര​ണ്ടാം സാ​ക്ഷി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി.

2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന്‍റെ കി​ഴ​ക്കു​വ​ശം മ​തി​ലി​നോ​ട് ചേ​ർ​ന്നു​വെ​ള്ളം കെ​ട്ടി​നി​ന്ന​തി​ലു​ള്ള വി​രോ​ധം വ​ച്ച് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി ക​ന്പി​പാ​ര കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു​വെന്നാ​ണ് കേ​സ്.

വി​ചാ​ര​ണ കാ​ല​യ​ള​വി​നി​ടെ മ​ര​ണ​പ്പെ​ട്ട പ​രാ​തി​ക്കാ​ര​ന്‍റെ അ​ഭാ​വ​ത്തി​ൽ സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ​യു​ടെ മൊ​ഴി കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി. അ​ഞ്ചാം പ്ര​തി മു​ഹ​മ്മ​ദ് മു​സ്ത​ഫ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നാ​ൽ പ്ര​തി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഇ. ​ന​വാ​ബ്ഖാ​ൻ ഹാ​ജ​രാ​യി.

Latest News

Corehub Up