Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CashRain

Kouthukam

പഞ്ചാബിൽ പെയ്ത നോട്ടുമഴ; വധൂവരന്മാർക്ക് മുകളിൽ പറന്നത് ലക്ഷങ്ങൾ

പ​ഞ്ചാ​ബി​ലെ ത​ൺ ത​ര​ൺ ജി​ല്ല​യി​ലു​ള്ള പ​ത്തി ന​ഗ​ര​ത്തി​ൽ ഫെ​ബ്രു​വ​രി 14 -ന് ​ന​ട​ന്ന ഒ​രു വി​വാ​ഹാ​ഘോ​ഷം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്.

വ​ധൂ​വ​ര​ന്മാ​രെ സാ​ക്ഷി​യാ​ക്കി അ​തി​ഥി​ക​ൾ ന​ട​ത്തി​യ നോ​ട്ടു​മ​ഴ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഈ ​ആ​ഡം​ബ​ര വി​വാ​ഹം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്.

വ​ർ​ണാ​ഭ​മാ​യ വേ​ദി​യി​ൽ വ​ധൂ​വ​ര​ന്മാ​ർ നി​ൽ​ക്കു​മ്പോ​ൾ ചു​റ്റു​മു​ള്ള ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നോ​ട്ടു​കെ​ട്ടു​ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യി​ലെ പ്ര​ധാ​ന കാ​ഴ്ച. 10 രൂ​പ​യു​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് നോ​ട്ടു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​വാ​ഹ പ​ന്ത​ലി​ൽ പൊ​ഴി​ഞ്ഞു വീ​ണ​ത്.

ആ​ഘോ​ഷ​ത്തി​ന്‍റെ ആ​വേ​ശം കൂ​ടി​യ​തോ​ടെ നി​ലം മു​ഴു​വ​ൻ നോ​ട്ടു​ക​ൾ കൊ​ണ്ട് മൂ​ടി​യ അ​വ​സ്ഥ​യി​ലാ​യി. ഏ​ക​ദേ​ശം 40000 പ​ത്തു രൂ​പ നോ​ട്ടു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​റി​ഞ്ഞ​തെ​ന്നാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഇ​ത്ത​ര​ത്തി​ൽ ചി​ല​വ​ഴി​ച്ചു എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ല​ർ പ്ര​ച​രി​പ്പി​ച്ചെ​ങ്കി​ലും, ഏ​ക​ദേ​ശം നാ​ല് മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വി​വാ​ഹ വേ​ദി​യി​ൽ എ​റി​ഞ്ഞ​തെ​ന്നാ​ണ് പ്രാ​ദേ​ശി​ക​മാ​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ത​റ​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന പ​ണം ആ​ളു​ക​ൾ പെ​റു​ക്കി​യെ​ടു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പ​ഞ്ചാ​ബി ക​ല്യാ​ണ​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ ആ​വേ​ശ​വും ഗം​ഭീ​ര​മാ​യ ആ​ഘോ​ഷ​രീ​തി​യും ഇ​തി​ൽ കാ​ണാ​മെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ണം ഇ​ത്ത​ര​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് തി​ക​ഞ്ഞ അ​ഹ​ങ്കാ​ര​മാ​ണെ​ന്നും ഇ​ത് സ​മൂ​ഹ​ത്തി​ൽ തെ​റ്റാ​യ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ വ​ലി​യ സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദ​മു​ണ്ടാ​ക്കു​മെ​ന്നും അ​നാ​വ​ശ്യ​മാ​യ ആ​ഡം​ബ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന പൊ​തു​വാ​യ അ​ഭി​പ്രാ​യം.

Latest News

Corehub Up