Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cassava Cultivation

Kozhikode

കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്നു

പേ​രാ​മ്പ്ര: കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​ന്നി​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​യ​ണ്ണ, വാ​ളൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ.
പു​തു​ക്കു​ടി താ​ഴെ, കൊ​മ്പ​ത്ത​ത്ത് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ പാ​ട​ങ്ങ​ളി​ൽ ന​ട്ട ക​പ്പ, വാ​ഴ, നെ​ൽ​കൃ​ഷി​യും ന​ശി​ച്ച​തോ​ടെ കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ മ​ടി​ക്കു​ക​യാ​ണ്. വീ​ട്ടു പ​റ​മ്പു​ക​ളി​ൽ ക​വു​ങ്ങും, പ​പ്പാ​യ​യും കു​ത്തി മ​റി​ച്ചി​ടു​ക​യും വാ​ഴ​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി ഒ​ന്നി​ട വി​ട്ട ദി​വ​സ​ങ്ങ​ൾ പ​ന്നി​ക​ൾ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

പു​തു​ക്കൂ​ടി സു​നീ​ഷ്, പു​തി​യോ​ട്ടി​ൽ ഷെ​റീ​ജ്, പു​തു​ക്കൂ​ടി ത​റു​വ​യ് കു​ട്ടി, മീ​ത്ത​ലെ ചെ​ക്കി​യോ​ട്ട് അ​സൈ​നാ​ർ, അ​ശോ​ക​ൻ, കൊ​മ്പ​ത്ത​ത്ത് സു​രേ​ഷ് എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ശി​പ്പി​ച്ച​ത്. ഇ​തി​നാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​വു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി പ​ന്നി​ക​ളെ തു​ര​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. നൊ​ച്ചാ​ട്, കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്.

Latest News

Corehub Up