ോകായണ്ണ പഞ്ചായത്തിലെ പുതുക്കൂടി താഴെ വയലിൽ ദേവി അമ്മയുടെ കപ്പ കൃഷി കാട്ടു പന്നികൾ നശിപ്പിച്ച നിലയിൽ.
പേരാമ്പ്ര: കൃഷിയിടങ്ങളിൽ പന്നിക്കൂട്ടം വ്യാപകമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായ സാഹചര്യത്തിൽ കായണ്ണ, വാളൂർ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന കർഷകർ പ്രതിസന്ധിയിൽ.
പുതുക്കുടി താഴെ, കൊമ്പത്തത്ത് പാടശേഖരങ്ങളിൽ വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നുണ്ട്. ഇവിടെ പാടങ്ങളിൽ നട്ട കപ്പ, വാഴ, നെൽകൃഷിയും നശിച്ചതോടെ കൃഷിയിറക്കാൻ കർഷകർ മടിക്കുകയാണ്. വീട്ടു പറമ്പുകളിൽ കവുങ്ങും, പപ്പായയും കുത്തി മറിച്ചിടുകയും വാഴകൾ നശിപ്പിക്കുന്നതും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഒന്നിട വിട്ട ദിവസങ്ങൾ പന്നികൾ കൃഷികൾ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.
പുതുക്കൂടി സുനീഷ്, പുതിയോട്ടിൽ ഷെറീജ്, പുതുക്കൂടി തറുവയ് കുട്ടി, മീത്തലെ ചെക്കിയോട്ട് അസൈനാർ, അശോകൻ, കൊമ്പത്തത്ത് സുരേഷ് എന്നിവരുടെ കൃഷികളാണ് പ്രധാനമായും നശിപ്പിച്ചത്. ഇതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നതെന്നും ഇവർ പറയുന്നു. അടിയന്തരമായി പന്നികളെ തുരത്താൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. നൊച്ചാട്, കായണ്ണ പഞ്ചായത്തുകളാണ് നടപടി സ്വീകരിക്കേണ്ടത്.
Tags : widespread destruction Cassava Cultivation NattuVishesham DistrictNews