ഉത്തരമേഖലാ എൻപിഎസ് കോൺക്ലേവ് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന ജീവനക്കാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉത്തരമേഖല എൻപിഎസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച വഞ്ചനാപരമായ നിലപാട് യുഡിഎഫ് സർക്കാർ തിരുത്തും. കോൺഗ്രസ് ഭരിച്ച അഞ്ച് സംസ്ഥാനങ്ങളിൽ എൻപിഎസ് പിൻവലിച്ച തീരുമാനം കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കും. സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ജീവനക്കാരുടെ മറ്റാനുകൂല്യങ്ങളും പുനഃസ്ഥാപിക്കും. സംസ്ഥാന പ്രസിഡന്റ് എ.പി. സുനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കർ, ട്രഷറർ വി.പി. ബോബിൻ, വൈസ് പ്രസിഡന്റു മാരായ കെ. പ്രദീപൻ, കെ.പി. ജാഫർ, സെക്രട്ടറിമാരായ സി. വിഷ്ണുദാസ്, സുരേഷ് പെരിയങ്ങാനം, ബോബിഷ് തോമസ്, ജില്ലാ പ്രസിഡന്റുമാരായ കെ. ദിനേശൻ, സുനിൽ കാരക്കാട്, കെ.ടി. ഷാജി എന്നിവർ പ്രസംഗിച്ചു.
Tags : Considered pension NattuVishesham DistrictNews