x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ ക്യൂ​ആ​ർ കോ​ഡു​പ​യോ​ഗി​ച്ചു​ള്ള ധ​ന​ശേ​ഖ​ര​ണം: പ​രി​ശോ​ധ​ന ന​ട​ത്തി

വെബ്ഡെസ്ക്
Published: November 13, 2026 03:14 AM IST | Updated: November 13, 2026 03:14 AM IST

ശ്രീ ​ല​ക്ഷ്മി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ മാ​മ്പ​റ്റ ഓ​ഫി​സി​ൽ പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. 

മു​ക്കം: എ​സ്എം​എ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ക​ല്ലു​രു​ട്ടി​യി​ലെ മൂ​ന്ന് കു​രു​ന്ന് സ​ഹോ​ദ​ര​ങ്ങ​ളു​ടെ  പേ​രി​ൽ വ്യാ​ജ ക്യൂ​ആ​ർ കോ​ഡ് നി​ർ​മി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ശ്രീ ​ല​ക്ഷ്മി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ മാ​മ്പ​റ്റ ഓ​ഫി​സി​ൽ മു​ക്കം പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ തി​രു​വ​മ്പാ​ടി പു​ന്ന​ക്ക​ൽ സ്വ​ദേ​ശി ന​ട​ക്കാ​വി​ൽ വീ​ട്ടി​ൽ നൈ​സാ​മി​നെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം ​വ​ഞ്ച​നാ കു​റ്റ​ത്തി​ന് പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ എം. ​നി​ർ​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​രി​വി​നു​പ​യോ​ഗി​ച്ച ബ​ക്ക​റ്റു​ക​ളും റ​സീ​പ്റ്റു​ക​ളു​മു​ൾ​പ്പെ​ടു​ന്ന അ​നു​ബ​ന്ധ രേ​ഖ​ക​ളും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു. ബാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ളും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. നേ​ര​ത്തേ, ബി​എ​ൻ​എ​സ് നി​യ​മ​ത്തി​ലെ 318-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് നൈ​സാ​മി​നെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

 

Tags : van accident #accident accident NattuVishesham DistrictNews

Recent News

Corehub Up