x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്‍​കൃ​ഷി കരിഞ്ഞു​ണ​ങ്ങു​ന്നു; ആ​ശ​ങ്ക​യി​ലാ​യി ക​ര്‍​ഷ​ക​ര്‍

വെബ്ഡെസ്ക്
Published: November 13, 2026 02:58 AM IST | Updated: November 13, 2026 02:58 AM IST

രോ​ഗ​ബാ​ധ​യു​ള്ള നെ​ല്ലി​ന് കീ​ട​നാ​ശി​നി ത​ളി​ക്കു​ന്നു.

നി​ല​മ്പൂ​ര്‍: രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഏ​ക്ക​ര്‍​ ക​ണ​ക്കി​ന് നെ​ല്‍​കൃ​ഷി ന​ശി​ക്കു​ന്നു. മു​ട്ടി​യേ​ല്‍ വ​ലി​യാ​ട്ട് കെ. ​ബീ​രാ​ന്‍​കു​ട്ടി​യു​ടേ​ത് അ​ട​ക്ക​മു​ള്ള നെ​ല്‍​പ്പാ​ടം ക​രി​ഞ്ഞ് ഉ​ണ​ങ്ങു​ക​യാ​ണ്.കൃ​ഷി വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ച കീ​ട​നാ​ശി​നി​ക​ള്‍ നെ​ല്‍​കൃ​ഷി​യി​ല്‍ ത​ളി​ച്ചി​ട്ടും രോ​ഗ​ബാ​ധ​യ്ക്ക് കു​റ​വി​ല്ല. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടി​യേ​ലി​ലു​ള്ള മൂ​ന്നേ​ക്ക​ര്‍ സ്ഥ​ല​ത്തെ നെ​ല്‍​കൃ​ഷി​യാ​ണ് ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്. വി​ള​വെ​ടു​പ്പി​ന് ഒ​ന്ന​ര മാ​സം കൂ​ടി വേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ അ​പ്പോ​ഴേ​ക്കും നെ​ല്ല് പൂ​ര്‍​ണ​മാ​യി ക​രി​ഞ്ഞു​ണ​ങ്ങി ന​ശി​ക്കു​മെ​ന്നും ബീ​രാ​ന്‍​കു​ട്ടി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ 57-വ​ര്‍​ഷ​മാ​യി നെ​ല്‍​കൃ​ഷി ന​ട​ത്തി​വ​രു​ന്ന ക​ര്‍​ഷ​ക​നാ​ണ് 70കാ​ര​നാ​യ ബീ​രാ​ന്‍​കു​ട്ടി. പാ​ട്ട​ത്തി​നെ​ടു​ത്തും സ്വ​ന്തം സ്ഥ​ല​ത്തു​മാ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​​ന്‍റെ നെ​ല്‍​കൃ​ഷി. ഈ ​വ​ര്‍​ഷ​വും എ​ട്ട് ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് നെ​ല്‍​കൃ​ഷി​യു​ണ്ട്.ഇ​തി​ല്‍ സ്വ​ന്തം സ്ഥ​ല​ത്തു​ള്ള നെ​ല്‍​കൃ​ഷി​യാ​ണ് ക​രി​ഞ്ഞു​ണ​ങ്ങു​ന്ന​ത്.നെ​ല്‍​കൃ​ഷി​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​പൂ​ര്‍​വ രോ​ഗ​ബാ​ധ ആ​ദ്യ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ല്ലി​​ന്‍റെ ഇ​ല​ക​ള്‍ കൂ​ട്ട​ത്തോ​ടെ ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്.

അ​ക​മ്പാ​ടം കൃ​ഷി​ഭ​വ​നി​ല്‍ എ​ത്തി ത​​ന്‍റെ കൃ​ഷി​ക്ക് രോ​ഗം ബാ​ധി​ച്ച കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെത്തു​ട​ര്‍​ന്ന് കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി രോ​ഗ​ബാ​ധ ത​ട​യാ​ന്‍ കീ​ട​നാ​ശി​നി​ക​ള്‍ നി​ര്‍ദേ​ശി​ക്കു​ക​യായിരുന്നു.10 മി​ല്ലി​ക്ക് 250 രൂ​പ​യും 300 രൂ​പ​യും വ​രു​ന്ന ഈ ​കീ​ട​നാ​ശി​നി​ക​ള്‍ രോ​ഗ​ബാ​ധ​യു​ള്ള നെ​ല്‍​പ്പാ​ട​ത്ത് ത​ളി​ച്ചെ​ങ്കി​ലും രോ​ഗ​ബാ​ധ കൂ​ടി​യ​ത​ല്ലാ​തെ ഒ​രു മാ​റ്റ​വു​മി​ല്ല. 16 ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ 10 മി​ല്ലി ചേ​ര്‍​ത്താ​ണ് ഇ​ത് ത​ളി​ക്കു​ന്ന​ത്.

കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നാ​യി വ​ലി​യ തു​ക​യാ​ണ് ചെ​ല​വാ​യ​ത്. ബീ​രാ​ന്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ പി. ​അ​ബ്ദു​റ​ഹ്‌​മാ​​ന്‍റെ നെ​ല്‍​പ്പാ​ട​ത്തും രോ​ഗ​ബാ​ധ​യി​ല്‍ നെ​ല്‍​കൃ​ഷി ക​രി​ഞ്ഞു​ണ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്.രോ​ഗ​ബാ​ധ ത​ട​യാ​നു​ള്ള കീ​ട​നാ​ശി​നി ക​ണ്ടെ​ത്താ​നും നി​ര്‍​ദേ​ശി​ക്കാ​നും കൃ​ഷി വ​കു​പ്പി​ന് ക​ഴി​യാ​ത്ത​താ​ണ് ഈ ​മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക കൂ​ട്ടു​ന്ന​ത്. ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പെ​രു​മ്പ​ത്തൂ​രും മു​ട്ടി​യേ​ലും കൂ​ടു​ത​ല്‍ നെ​ല്‍​ക​ര്‍​ഷ​ക​രു​ള്ള പ്ര​ദേ​ശ​മാ​ണ്.

Tags : nell krishi paddy NattuVishesham DistrictNews

Recent News

Corehub Up