വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന എഴുപതേക്കര്പോത്തന്കാട്-ഉമ്മച്ചന്‍കാട് റോഡ്.
കാളികാവ്: പോത്തന്‍കാട് വഴി ഉമ്മച്ചന്‍കാട് വരെ നീളുന്ന മൂന്ന് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മലയോര റോഡ് വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതായിട്ടും നവീകരിക്കാന്‍ നടപടിയില്ല.
കാളികാവ് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ എഴുപതേക്കറില്നിന്ന് ആരംഭിച്ച് കരുവാരകുണ്ട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പഴക്കംചെന്ന റോഡിന്റെ ശോചനീയാവസ്ഥ മൂലം പ്രദേശവാസികള്‍ കടുത്ത ദുരിതത്തിലാണ്. നൂറുകണക്കിന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും ടാപ്പിംഗ് തൊഴിലാളികളും ദിവസേന ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
1996ലെ പ്രളയത്തെത്തുടര്‍ന്ന് റോഡിന്റെ 200 മീറ്ററോളം ഭാഗം ടാര്‍ ചെയ്തിരുന്നെങ്കിലും 2018ലെ പ്രളയത്തില്‍ ഈ ഭാഗമടക്കം മലവെള്ളം കുത്തിയൊലിച്ച് തകര്‍ന്നുപോയി. തുടര്‍ന്ന് റോഡിന്റെ ബാക്കിയുള്ള ഭാഗവും തകര്‍ന്നതോടെ നിലവില്‍ വലിയ കുഴികളും കല്ലുകളും ചെളിയും നിറഞ്ഞ് വാഹന ഗതാഗതം മാത്രമല്ല, കാല്‍നടയാത്ര പോലും പൂര്‍ണമായും ദുഷ്കരമായിരിക്കുകയാണ്.
മഴക്കാലത്ത് സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. ഓട്ടോറിക്ഷകളും ടാക്സി വാഹനങ്ങളും ഇതുവഴി ട്രിപ്പിന് മടിക്കുന്നതിനാല്‍ കാര്‍ഷികവിളകളും വളങ്ങളും അടക്കം കൊണ്ടുപോകുന്നതിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും വാഹനങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയാണ്.
അടിയന്തര ചികിത്സ ആവശ്യമായി വരുമ്പോഴും റോഡിന്റെ ശോചനീയാവസ്ഥ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രോഗികളെയും അപകടത്തില്‍പെട്ടവരെയും സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അപകടത്തില്‍പ്പെട്ട തൊഴിലാളിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ നേരിട്ട കാലതാമസം മൂലം മരണം സംഭവിച്ചതായും രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ ഗുരുതരാവസ്ഥയിലായ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും വാര്‍ഡ് മെംബറുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി വിവിധ വകുപ്പുകള്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Tags : Public road migrant population NattuVishesham DistrictNews