x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ​യും റോ​ബോ​ട്ടി​ക്സും; തൊ​ഴി​ല്‍​ ലോ​കം പ​രി​ച​യ​പ്പെ​ടു​ത്തി ദി​ശ സെ​മി​നാ​ര്‍

വെബ്ഡെസ്ക്
Published: November 13, 2026 02:52 AM IST | Updated: November 13, 2026 02:52 AM IST

സെ​മി​നാ​ര്‍ വി.​എ​സ്. ജോ​യ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.


മ​ല​പ്പു​റം: നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ​യും റോ​ബോ​ട്ടി​ക്സി​ന്‍റെ​യും അ​ന​ന്ത​സാ​ധ്യ​ത​ക​ളും ഈ ​മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​ത​പ​ഠ​ന, തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തി ദി​ശ ഹ​യ​ര്‍ സ്റ്റ​ഡീ​സ് എ​ക്സ്പോ​യി​ല്‍ നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ അ​ന​ന്ത​സാ​ധ്യ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍. വി.​എ​സ്. ജോ​യ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മ​ക​ളി​ല്‍ മാ​ത്രം ക​ണ്ടി​രു​ന്ന റോ​ബോ​ട്ടു​ക​ള്‍ വ്യ​വ​സാ​യ​ശാ​ല​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും വ​രെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​കു​ന്ന കാ​ല​ത്ത് നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ​യും റോ​ബോ​ട്ടി​ക്സി​ന്‍റെയും പ്രാ​ധാ​ന്യം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം.

കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി അ​സോ​സി​യേ​റ്റ് പ്രഫ​സ​ര്‍ ഡോ. ​ജി. ഗോ​പ​കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. സ്വ​യം നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ള്‍, റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​ക​ള്‍, മ​നു​ഷ്യ​രു​മാ​യി സം​വ​ദി​ക്കു​ന്ന നി​ര്‍​മി​ത​ബു​ദ്ധി സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി​ക​ളും അ​വ​യ്ക്കു പി​ന്നി​ലെ ശാ​സ്ത്രീ​യ ത​ത്ത്വ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

നി​ര്‍​മി​ത​ബു​ദ്ധി​യും റോ​ബോ​ട്ടി​ക്സും പ​ഠി​ക്കാ​ന്‍ ല​ഭ്യ​മാ​യ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ള്‍, രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ള്‍, ഭാ​വി​യി​ലെ തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍ എ​ന്നി​വ​യും പ​രി​ച​യ​പ്പെ​ടു​ത്തി. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ ഈ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ന്നു​വ​രാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട അ​ടി​സ്ഥാ​ന ശേ​ഷി​ക​ളും ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളും ച​ര്‍​ച്ച​യാ​യി.

നി​യ​മ​രം​ഗ​ത്തെതൊ​ഴി​ല്‍സാ​ധ്യ​ത​ക​ള്‍പ​ങ്കി​ട്ട് സെ​മി​നാ​ര്‍
മ​ല​പ്പു​റം: ദി​ശ ഹ​യ​ര്‍ സ്റ്റ​ഡീ​സ് എ​ക്‌​സ്‌​പോ​യോ​ട​നു​ബ​ന്ധി​ച്ച് നി​യ​മ രം​ഗ​ത്തെ പു​ത്ത​ന്‍ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി. സി​ക്കിം ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യ​മ​ങ്ങ​ളി​ല്‍ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ അ​വ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പു​തി​യ വി​ദ​ഗ്ധ​രും ആ​വ​ശ്യ​മാ​ണെ​ന്ന് സെ​മി​നാ​ര്‍ വി​ല​യി​രു​ത്തി. കോ​ര്‍​പ​റേ​റ്റ് ലോ, ​സൈ​ബ​ര്‍ ലോ, ​ഇ​​ന്‍റ​ല​ക്ച്വ​ല്‍ പ്രോ​പ്പ​ര്‍​ട്ടി, സ്‌​പോ​ര്‍​ട്‌​സ് ലോ, ​ഇ​​ന്‍റര്‍​നാ​ഷ​ണ​ല്‍ ലോ, ​ജു​ഡീ​ഷ്യ​ല്‍ സ​ര്‍​വീ​സ് തു​ട​ങ്ങി അ​തി​വി​ശാ​ല​മാ​യ നി​യ​മ​ലോ​ക​ത്തെ അ​വ​സ​ര​ങ്ങ​ള്‍ പ​രി​പാ​ടി​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ഡാ​റ്റാ സം​ര​ക്ഷ​ണം മു​ത​ല്‍ നി​ര്‍​മി​ത ബു​ദ്ധി വ​രെ​യു​ള്ള നി​യ​മ മേ​ഖ​ല​യി​ലെ പു​തി​യ കാ​ല​ത്തെ ക​രി​യ​ര്‍ സാ​ധ്യ​ത​ക​ള്‍, പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍, നാ​ഷ​ണ​ല്‍ ലോ ​സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ തു​ട​ങ്ങി​യ​വ​യും സെ​മി​നാ​റി​ല്‍ ച​ര്‍​ച്ച​യാ​യി.

കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​​ന്‍റ് ലോ ​കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​പി.​കെ. അ​നീ​സ്, നാ​ഷ​ണ​ല്‍ ലോ ​സ​ര്‍​വ​ക​ലാ​ശാ​ല സെ​​ന്‍റ​ര്‍ ഫോ​ര്‍ സ്‌​പോ​ര്‍​ട്‌​സ് സ​യ​ന്‍​സ​സ് യോ​ഗ സ്റ്റ​ഡീ​സ് ഡ​യ​റ​ക്‌ട​ര്‍ ഡോ. ​എ​സ്. സു​ജി​ത്ത്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ഗോ​പി​ക തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.‍

Tags : World of Work aiseminar NattuVishesham DistrictNews

Recent News

Corehub Up