Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Road

Malappuram

കു​ടി​യേ​റ്റജനത മനുഷ്യന്മാരല്ലേ? അവർക്കെന്താ റോ​ഡ് വേണ്ടേ..

കാ​ളി​കാ​വ്: പോ​ത്ത​ന്‍​കാ​ട് വ​ഴി ഉ​മ്മ​ച്ച​ന്‍​കാ​ട് വ​രെ നീ​ളു​ന്ന മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള മ​ല​യോ​ര റോ​ഡ് വ​ര്‍​ഷ​ങ്ങ​ളാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടും ന​വീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല.
കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലെ എ​ഴു​പ​തേ​ക്ക​റി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ​ഴ​ക്കം​ചെ​ന്ന റോ​ഡി​​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി​ക​ളും ടാ​പ്പി​ംഗ് തൊ​ഴി​ലാ​ളി​ക​ളും ദി​വ​സേ​ന ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

1996ലെ ​പ്ര​ള​യ​ത്തെത്തു​ട​ര്‍​ന്ന് റോ​ഡി​​ന്‍റെ 200 മീ​റ്റ​റോ​ളം ഭാ​ഗം ടാ​ര്‍ ചെ​യ്തി​രു​ന്നെ​ങ്കി​ലും 2018ലെ ​പ്ര​ള​യ​ത്തി​ല്‍ ഈ ​ഭാ​ഗ​മ​ട​ക്കം മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ത​ക​ര്‍​ന്നു​പോ​യി. തു​ട​ര്‍​ന്ന് റോ​ഡി​​ന്‍റെ ബാ​ക്കി​യു​ള്ള ഭാ​ഗ​വും ത​ക​ര്‍​ന്ന​തോ​ടെ നി​ല​വി​ല്‍ വ​ലി​യ കു​ഴി​ക​ളും ക​ല്ലു​ക​ളും ചെ​ളി​യും നി​റ​ഞ്ഞ് വാ​ഹ​ന ഗ​താ​ഗ​തം മാ​ത്ര​മ​ല്ല, കാ​ല്‍​ന​ട​യാ​ത്ര പോ​ലും പൂ​ര്‍​ണ​മാ​യും ദു​ഷ്‌​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.
മ​ഴ​ക്കാ​ല​ത്ത് സ്ഥി​തി കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​ണ്. ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ട്രി​പ്പി​ന് മ​ടി​ക്കു​ന്ന​തി​നാ​ല്‍ കാ​ര്‍​ഷി​ക​വി​ള​ക​ളും വ​ള​ങ്ങ​ളും അ​ട​ക്കം കൊ​ണ്ടു​പോ​കു​ന്ന​തി​നും മ​റ്റ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​ത്ത സ്ഥി​തി​യാ​ണ്.

അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യി വ​രു​മ്പോ​ഴും റോ​ഡി​​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. രോ​ഗി​ക​ളെ​യും അ​പ​ക​ട​ത്തി​ല്‍പെ​ട്ട​വ​രെ​യും സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ല്‍ നേ​രി​ട്ട കാ​ല​താ​മ​സം മൂ​ലം മ​ര​ണം സം​ഭ​വി​ച്ച​താ​യും രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​തെ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

റോ​ഡ് പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​രു​ക​യും വാ​ര്‍​ഡ് മെ​ംബ​റു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും യാ​തൊ​രു പ​രി​ഹാ​ര​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Latest News

Corehub Up