വളയത്ത് പെട്രോൾ നിറക്കുന്നതിനിടെ തീ പടർന്നപ്പോൾ.
നാദാപുരം: വളയത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. പമ്പിലുണ്ടായിരുന്നവരുടെ ജാഗ്രതയിൽ അപകടം ഒഴിവായത് തലനാരിഴക്ക്. ബുധനാഴ്ച്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.സ്കൂട്ടറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ധനം നിറക്കുന്നത് നിർത്തിയിരുന്നു.
തുടർന്ന് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ടായില്ല. അൽപം തള്ളി നീക്കിയ ശേഷം വീണ്ടും സ്റ്റാർട്ട് ചെയ്തതോടെയാണ് തീ പടർന്നത്. ഉടൻ സ്കൂട്ടർ യാത്രികൻ വാഹനത്തിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു. ഉടൻ പമ്പ് ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചു. സമീപത്തെ മറ്റൊരു സ്കൂട്ടറിലേക്ക് തീ പടർന്നെങ്കിലും ചെറിയ കേടുപാടുകളെ ഉണ്ടായുള്ളൂ. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
Tags : petrol pump fire NattuVishesham DistrictNews