x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്എംഎ ബാധിതരെ സഹായിക്കാൻ കീ​ചെ​യി​ന്‍ നി​ര്‍​മാ​ണ​വു​മാ​യി ദേ​വ​ഗി​രി കോ​ള​ജ്

വെബ്ഡെസ്ക്
Published: November 13, 2026 03:30 AM IST | Updated: November 13, 2026 03:30 AM IST

മെ​ഗാ കീ​ചെ​യി​ന്‍ നി​ര്‍​മാ​ണ മാ​ര​ത്ത​ണ്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​എ​ന്‍.​ജെ. ആ​ന്‍റോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: എ​സ്എം​എ ബാ​ധി​ത​രാ​യ ക​ല്ലു​രു​ട്ടി​യി​ലെ മൂ​ന്നു കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഗാ കീ​ചെ​യി​ന്‍ നി​ര്‍​മാ​ണ മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ​ല്‍ ഫാ. ​എ​ന്‍.​ജെ. ആ​ന്‍റോ വൈ​സ് പ്രി​ന്‍​സി​പ​ല്‍ ഡോ. ​സ​തീ​ഷ്‌ ജോ​ര്‍​ജി​ന് ആ​ദ്യ വി​ല്‍​പ​ന നി​ര്‍​വ​ഹി​ച്ചു.

കീ​ചെ​യി​നു​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി അ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക അ​സു​ഖ ബാ​ധി​ത​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ​സ​ഹാ​യ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ഷൈ​നി കെ. ​മാ​ത്യു​വും ഡോ. ​നി​ജേ​ഷ് കെ. ​ജെ​യിം​സും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​റു​ക​യും സം​രം​ഭം വി​ജ​യ​ക​ര​മാ​ക്കു​ക​യും ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത, സ​ഹ​ജീ​വി​സ്‌​നേ​ഹം, സേ​വ​ന​മ​നോ​ഭാ​വം എ​ന്നി​വ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന​തി​നൊ​പ്പം ഭി​ന്ന​ശേ​ഷി​യും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും നേ​രി​ടു​ന്ന കു​ട്ടി​ക​ളോ​ടും കു​ടും​ബ​ങ്ങ​ളോ​ടും സ​മൂ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന ബോ​ധ്യം ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​നും പ​രി​പാ​ടി​ക്ക് സാ​ധി​ച്ച​താ​യി സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

 

Tags : affected by SMA helpnews NattuVishesham DistrictNews

Recent News

Corehub Up