x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ണ്ട് ത​ട്ടി​പ്പെ​ന്ന് ആ​രോ​പ​ണം; ജി​ല്ലാ സ​ഹ. യൂ​ണി​യ​ന്‍ വാ​രാ​ഘോ​ഷം വി​വാ​ദ​ത്തി​ല്‍

വെബ്ഡെസ്ക്
Published: November 13, 2026 03:38 AM IST | Updated: November 13, 2026 03:38 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ജി​ല്ലാ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ വാ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം. ഫ​ണ്ട് ത​ട്ടി​പ്പെ​ന്ന് ഒ​രു വി​ഭാ​ഗം. വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ നി​ന്നും 23 ല​ക്ഷം രൂ​പ പി​രി​ച്ചെ​ടു​ത്ത് ത​ട്ടി​പ്പി​നു ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഇ. ​പ്രേം​കു​മാ​റും കൊ​യി​ലാ​ണ്ടി സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ.​കെ. മ​ണി​യും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ സ​ഹ​ക​ര​ണ യൂ​ണി​യ​നെ സ​ഹ​ക​രി​പ്പി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ സ​മാ​ന്ത​ര വാ​രാ​ഘോ​ഷം ന​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു. ഉ​ള്ളി​യേ​രി​യി​ല്‍ വ​ച്ച് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നേ​ര​ത്തെ ജി​ല്ലാ​ത​ല സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ന​ട​ന്നി​രു​ന്നു. ഇ​തി​ല്‍ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ ക​ണ്‍​വീ​ന​റും കൊ​യി​ലാ​ണ്ടി സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ധ്യ​ക്ഷ​നു​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ക്കു​ക​യും ന​വം​ബ​ര്‍ 16ന് ​ഉ​ള്ള്യേ​രി സ​മ​ന്വ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

വി.​ടി. സൂ​ര​ജ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യി റ​വ​ന്യൂ​മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​റി​നെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഏ​ക​പ​ക്ഷീ​യ​മാ​യി ഈ ​പ​രി​പാ​ടി കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ഇ​ല്ലാ​തെ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് മാ​റ്റു​ക​യും അ​വി​ടെ ഒ​രു സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ്രേം​കു​മാ​azറും എ.​കെ. മ​ണി​യും ആ​രോ​പി​ച്ചു.

വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്കാ​യി ശേ​ഖ​രി​ക്കു​ന്ന തു​ക സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് അ​യ​ക്കാ​റു​ള്ള​ത്. യൂ​ണി​യ​ന്‍റെ അ​ക്കൗ​ണ്ട് സ​ര്‍​ക്കാ​ര്‍ ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​ണ്. എ​ന്നാ​ല്‍, കൊ​യി​ലാ​ണ്ടി​യി​ലെ പ​രി​പാ​ടി​ക്കാ​യി കൊ​യി​ലാ​ണ്ടി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​റു​ടെ​യും ര​ണ്ടു നേ​താ​ക്ക​ളു​ടെ​യും പേ​രി​ല്‍ പ്ര​ത്യേ​ക അ​ക്കൗ​ണ്ട് കൊ​യി​ലാ​ണ്ടി സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ തു​റ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ പി​രി​ച്ചെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.

ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്ക് പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നി​രി​ക്കെ​യാ​ണ് ഭീ​മ​മാ​യ തു​ക പി​രി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്ന് 3000 രൂ​പ​യും മ​റ്റ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ നി​ന്ന് 2000 രൂ​പ​യും പി​രി​ച്ചെ​ടു​ക്കാ​നാ​ണ് നീ​ക്കം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 117 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും 1000ല​ധി​കം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​മു​ണ്ട്. ഇ​വ​യി​ല്‍ നി​ന്ന് ഈ ​തു​ക പി​രി​ച്ചെ​ടു​ത്താ​ല്‍ ആ​കെ 23 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ണ്ടാ​കു​മെ​ന്നും ഈ ​തു​ക ഓ​ഡി​റ്റിം​ഗി​ന് വി​ധേ​യ​മാ​കി​ല്ലെ​ന്നും പ്രേം​കു​മാ​റും മ​ണി​യും ആ​രോ​പി​ച്ചു.

 

Tags : District Cooperative Union robbery bank NattuVishesham DistrictNews

Recent News

Corehub Up