ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ മതബോധന ഞായർ ആചരിച്ചു. ഇംഗ്ലീഷ് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പ്രത്യേക ചടങ്ങിൽ, കുട്ടികളുടെയും യുവജനങ്ങളുടെയും വിശ്വാസപരിശീലനത്തിനായി നിസ്വാർഥ സേവനം ചെയ്യുന്ന എല്ലാ മതബോധന അധ്യാപകരെയും ആദരിക്കുകയും അവരുടെ സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഇടവക വികാരി ഫാ. ജോസഫ് അദോപ്പിള്ളിൽ, സൺഡേ സ്കൂൾ പ്രിൻസിപ്പാൾ സിജോയ് പറപ്പള്ളിൽ, മാതാപിതാക്കളുടെ പ്രതിനിധി ലിനു കൈതമലയിൽ, വിദ്യാർഥി പ്രതിനിധി ജെവിൻ പഴമ്പള്ളിൽ, അധ്യാപക പ്രതിനിധികളായ ആഷ്ലി പുതുപ്പള്ളിമ്യാലിൽ, ആഞ്ചലിക് തോമസ് എന്നിവർ ആശംസകളും സന്ദേശങ്ങളും പങ്കുവച്ചു.