കോട്ടയം: മുൻ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് തീരുമാനിച്ചു.
തമിഴ്നാട്, ബിഹാർ മുഖ്യമന്ത്രിമാരുടെയും ശരത് പവാറിന്റെയും കേന്ദ്ര സെക്യൂരിറ്റി സംവിധാനം പിൻവലിച്ചു.
ആനന്ദബോസിന്റെ സുരക്ഷാചുമതല ഡൽഹി പൊലിസിനെ എൽപ്പിച്ചു. ആനന്ദബോസ് ഇപ്പോൾ ഡൽഹിയിലാണ് താമസം.