കാഞ്ഞിരപ്പള്ളി: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി മേഖലാ യോഗം റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. കേറ്ററിംഗ് മേഖലയെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ പരിധിയിൽ കൊണ്ടുവരുവാനുള്ള ശ്രമം നടത്തുമെന്നും കേറ്ററേഴ്സ് അസോസിയേഷൻ സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും പ്രഫ. റോണി കെ. ബേബി പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് സണ്ണി ഡൊമിനിക് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി ജേക്കബ് ആമുഖപ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബിജു തോമസ്, ട്രഷറർ സെബാസ്റ്റ്യൻ ജോസഫ്, വൈസ് പ്രസിഡന്റുമാരായ റെജി ഏബ്രഹാം, ജോമി ഫ്രാൻസിസ്, സെക്രട്ടറി ടി.കെ. കുഞ്ഞുമോൻ, മേഖലാ രക്ഷാധികാരി ജോർജ് മാത്യു, സെക്രട്ടറി സോണി മാത്യു, ട്രഷറർ റോബിൻ വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോഷി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
റോണി കെ. ബേബി എംഎൽഎ, സംഘടനാ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ എന്നിവരെയും സംഘടനാംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും യോഗത്തിൽ ആദരിച്ചു.