x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൾ കേ​ര​ള കേ​റ്റ​റേ​ഴ്സ് അ​സോ. മേ​ഖ​ലാ യോ​ഗം


Published: June 17, 2026 11:14 PM IST | Updated: June 17, 2026 11:14 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ൾ കേ​ര​ള കേ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ലാ യോ​ഗം റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​റ്റ​റിം​ഗ് മേ​ഖ​ല​യെ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​വാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്നും കേ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മൂ​ഹ​ത്തി​ൽ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും പ്ര​ഫ. റോ​ണി കെ. ​ബേ​ബി പ​റ​ഞ്ഞു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഡൊ​മി​നി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ജേ​ക്ക​ബ് ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് സ​ക്ക​റി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തോ​മ​സ്, ട്ര​ഷ​റ​ർ സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റെ​ജി ഏ​ബ്ര​ഹാം, ജോ​മി ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി ടി.​കെ. കു​ഞ്ഞു​മോ​ൻ, മേ​ഖ​ലാ ര​ക്ഷാ​ധി​കാ​രി ജോ​ർ​ജ് മാ​ത്യു, സെ​ക്ര​ട്ട​റി സോ​ണി മാ​ത്യു, ട്ര​ഷ​റ​ർ റോ​ബി​ൻ വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ, സം​ഘ​ട​നാ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് സ​ക്ക​റി​യ എ​ന്നി​വ​രെ​യും സം​ഘ​ട​നാം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

Tags : Caterers Assoc Nattuvishesham District News

Recent News

Corehub Up