തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ അതിവേഗ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികളാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്. അടിസ്ഥാന സൗകര്യവികസനം, ഗതാഗതം, സാങ്കേതികവിദ്യ, തീർഥാടനം, തീരദേശ വികസനം തുടങ്ങി സമഗ്രമേഖലകളെയും ബജറ്റിൽ സ്പർശിക്കുന്നുണ്ട്.തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റുന്നതോടൊപ്പം ജില്ലയുടെ സാമ്പത്തിക വളർച്ചക്ക് വലിയ ഊർജം പകരുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ.
ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ, നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലയിൽ യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റിയും സ്ഥാപിക്കും. പൊതുജനാരോഗ്യരംഗം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനവുമായി ഭൂഗർഭ റെയിൽവേ, വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയ്ക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും വേഗത്തിലാക്കും.
ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുന്നതിനൊപ്പം, മദർ ഷിപ്പുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും ലക്ഷ്യമിട്ട് ഇവിടെ പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രവും സ്ഥാപിക്കും. ബാലരാമപുരം - നാവായിക്കുളം റിംഗ് റോഡ് പദ്ധതിക്കായി 100 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള ഇക്കണോമിക് കോറിഡോർ രൂപീകരിക്കും.അതിന്റെ ഭാഗമായി തിരുവനന്തപുരത്തെ പ്രധാന 'നോളജ് ആൻഡ് സ്പേസ് ടെക്നോളജി ഹബ്ബ്' ആയി വികസിപ്പിക്കും. ഇതിനായി റയർ എർത്ത് കോറിഡോറിന് 100 കോടിയും സാമ്പത്തിക ഇടനാഴിക്ക് 50 കോടിയും അനുവദിച്ചു.
തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളജിന് കോൺസ്റ്റിറ്റിയൂവന്റ് കോളജ് ഓഫ് ദി യൂണിവേഴ്സിറ്റി പദവി നൽകും. അതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങളുടെ സേവനം സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുവാനും തൊഴിൽ തേടിയുള്ള കുടിയേറ്റം തടയുവാനും സാധിക്കും.
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ രാജ്യത്തെ ഏറ്റവും മികച്ചതാക്കി മാറ്റുന്നതിനുള്ള പ്രത്യേക നടപടികളും സ്വീകരിക്കും. മത്സ്യത്തൊഴിലാളികളുടെ വലിയ ആവശ്യമായിരുന്ന മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമാണത്തിലെ അപാകതകൾ പരിഹരിക്കും. പൂന്തുറയിൽ പുതിയ ഫിഷിങ് ഹാർബറും പൂന്തുറ-ഇടയാർ പാലവും നിർമിക്കും. ടൂറിസ്റ്റ് കേന്ദ്രമായ കോവളത്ത് പരീക്ഷണാടിസ്ഥാനത്തിൽ "ഗ്രീൻ മാർഷൽ' പദ്ധതി ആരംഭിക്കും. ഇതിലൂടെ സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിച്ച് ശുചിത്വവും പരിസ്ഥിതി അവബോധവും ഉറപ്പാക്കും.
ജലവിതരണ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നെയ്യാർ ജലസേചന പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളും കനാൽ സംവിധാനങ്ങളും നവീകരിക്കും. നെട്ടുകാൽത്തേരിയിൽ പുതിയ സംസ്ഥാന തീറ്റപ്പുൽ ഫാമും മാതൃകാ ക്ഷീര യൂണിറ്റും സ്ഥാപിക്കും.
ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി സ്മാരക കൺവെൻഷൻ സെന്ററിനായി 5 കോടി രൂപ വകയിരുത്തി. ചരിത്രപ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം തിരുപ്പതി മോഡലിൽ വികസിപ്പിച്ച് ദേശീയ തീർഥാടന കേന്ദ്രമാക്കും. മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന് പട്ടത്ത് സ്മാരക മന്ദിരം നിർമിക്കുന്നതിനായി ഒരു കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
കാട്ടാക്കടയിൽ 215 കോടി രൂപയുടെ വികസന പദ്ധതികൾ
കാട്ടാക്കട: ബജറ്റിൽ കാട്ടാക്കട നിയോജക മണ്ഡലത്തിൽ വികസനത്തിന്റെ വിസ്മയമാണ് ഉണ്ടായിട്ടുള്ളതെന്ന് എം ആർ .ബൈജു എംഎൽഎ അഭിപ്രായപ്പെട്ടു. 215 കോടിയിൽ പരം രൂപയുടെ വികസന പദ്ധതികൾക്കുള്ള തുകയാണ് ബജറ്റിൽ പുതുതായി ഉൾപ്പെടുത്തിയതെന്നും എം എൽ എ പറഞ്ഞു.
കാട്ടാക്കടയിലെ പദ്ധതികൾ
കാട്ടാക്കട നിയോജകമണ്ഡലത്തിലെ അംഗൻവാടികളെ സമാർട്ട് അംഗൻവാടികളായി ഉയർത്താൻ അഞ്ചു കോടി രൂപ.
വയോജനങ്ങൾക്കായി സഞ്ചരിക്കുന്ന മൊബൈൽ ഹെൽത്ത് യൂണിറ്റ് ഒരു കോടി രൂപ
മലയിൻകീഴ് വലിയിറത്തല ഇൻഡോർ സ്റ്റേഡിയം നിർമ്മാണം അഞ്ചു കോടി രൂപ
മാറനല്ലൂർ ആയുർവേദ ആശുപത്രി കെട്ടിട സമുച്ചയം രണ്ട് കോടി രൂപ
പള്ളിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും രണ്ടരക്കോടി രൂപ
കാട്ടാക്കട നിയോജക മണ്ഡലത്തിൽ വസ്തു വാങ്ങി വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് 25 കോടി
കാട്ടാക്കട നിയോജകമണ്ഡലത്തിലെ താലൂക്ക് തല പാലിയേറ്റീവ് കെയർ സെന്റർ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 6 കോടി
കാട്ടാക്കട പഞ്ചായത്തിൽ വസ്തുവാങ്ങി സ്റ്റേഡിയം നിർമ്മിക്കുന്നതിന് 6 കോടി
കാട്ടാക്കട പട്ടണത്തിൽ വസ്തു വാങ്ങി കാട്ടാൽ പാർക്കും വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കുന്നതിന് 15 കോടി
കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിവിധ തോടുകളും കുളങ്ങളും പുനരുദ്ധാരണം5 കോടി
പള്ളിച്ചൽ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം 2 കോടി
പള്ളിച്ചൽ മാവറത്തല പകലുർ റോഡ്, പുന്നമൂട് ഭഗവതി നട റോഡ് - പുന്നമൂട് വെടിവെച്ചാൻ കോവിൽ റോഡ് മൂന്നരക്കോടി .
മലയിൻകീഴ് ജംഗ്ഷൻ വികസനം അഞ്ചു കോടി
ചാരു പാറ മാവിള റോഡ് നാലുകോടി
കുണ്ടമൻ കടവ് മണ്ഡപത്തിൻകടവ് റോഡ് നാലര കോടി
കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിവിധ പാലങ്ങളായ ചൂഴാറ്റു കോട്ട പാലം അണപ്പാട് പാലം 11 കോടി
കാട്ടാക്കട റൂറൽ ജില്ലാ ട്രഷറിയ്ക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് മൂന്നരക്കോടി
ശാസ്താംപാറ ടൂറിസം പാക്കേജിന് 5കോടി
വിളപ്പിൽ കൃഷി ഓഫീസ് കെട്ടിടത്തിന് 3കോടി
പ്ലാവൂർ ഗവൺമെന്റ് ഹൈസ്കൂൾ ടർഫ് നിർമ്മാണം ഒരു കോടി രൂപ
മാറനല്ലൂർ ബാഡ്സ് സ്കൂൾ രണ്ടാം നിലയ്ക്ക് ഒരു കോടി രൂപ
മാറനല്ലൂർ പഞ്ചായത്ത് കണ്ടല സ്റ്റേഡിയം നവീകരണത്തിന് രണ്ടര കോടി
കണ്ടല നെല്ലിക്കാട് റോഡ് നിർമ്മാണത്തിന് 5 കോടി
കാട്ടാക്കട മോളിയൂർ കട്ടയ്ക്കോട് റോഡ് സ്ഥലം ഏറ്റെടുക്കൽ 10കോടി രൂപ
കുരുതംകോട് കുച്ചപ്പുറം റോഡ് നിർമ്മാണം മൂന്നരക്കോടി രൂപ
ഗ്രാമീണ റോഡുകളുടെ അടിസ്ഥാന വികസനത്തിന് ഏഴു കോടി രൂപ
കാട്ടാക്കട എക്സൈസ് സർക്കിൾ ഓഫീസ് കെട്ടി പാമാങ്കോട് തൂക്കു പാലത്തിന് രണ്ടു കോടി രൂപ
വിളപ്പിൽശാല എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയ്ക്ക് 15 കോടി രൂപ
.അന്തിയൂർക്കോണം കല്ലുവരമ്പ് പാലത്തിന് നാലരക്കോടി രൂപ
മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അനുബന്ധ റോഡുകളുടെ വികസനം അഞ്ചു കോടി രൂപ
വിളവൂർക്കൽ സ്പോർട്സ് അക്കാദമിക്ക് അഞ്ചു കോടി രൂപ
ശാന്തം മൂല മച്ചയിൽ മുക്കുനട റോഡ് മൂന്നര കോടി രൂപ
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മാർക്കറ്റ് റോഡ് സ്ഥലം ഏറ്റെടുക്കൽ മൂന്നരക്കൊടി രൂപ
ചാരുപാറ മാവു വിള റോഡ് നാലു കോടി രൂപ
കിള്ളി തൂങ്ങാ oപാറ , കീഴാറൂർ റോഡ് അഞ്ചു കോടി രൂപ
അമ്മ വീട് വിളവൂർക്കൽ പഞ്ചായത്ത് 3 കോടി രൂപ
മഞ്ചാടി സ്കൂൾ നിർമ്മാണത്തിന് അഞ്ചരക്കോടി രൂപ
വിളപ്പിൽ ശാല ഗവൺമെന്റ് യുപി സ്കൂളിന് കളിസ്ഥലം വാങ്ങുന്നതിന് ഒരു കോടി രൂപ
വിളവൂർക്കൽ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണം അഞ്ചു കോടി രപ
കാട്ടാക്കട, കീഴാറൂർ ബലിക്കടവ് 28 ലക്ഷം
കാട്ടാക്കട കീഴാറൂർ കാഞ്ഞിരം വിള ബലിക്കടവ് 21 ലക്ഷം. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയ്ക്ക് 150 കോടി രൂപ.
Tags : Local News Nattuvishesham Thiruvananthapuram