x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ പു​തു​വ​ഴി സ്വീ​ക​രി​ച്ച് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ


Published: June 20, 2026 06:40 AM IST | Updated: June 20, 2026 06:40 AM IST

ഡോ.ര​മേ​ഷ് കുമാറുംഡോ. ബി​നി​ഷ്മ​യും

നെ​യ്യാ​റ്റി​ന്‍​ക​ര : വാ​യ​ന പ​ക​രു​ന്ന ഊ​ര്‍​ജം തി​രി​ച്ച​റി​യു​ക എ​ന്ന ഹൃ​ദ​യ​സ​ന്ദേ​ശ​വു​മാ​യി എ​ഴു​ത്തു​കാ​രാ​യ അ​ധ്യാ​പ​ക ദ​ന്പ​തി​ക​ള്‍. സ്വ​ന്തം വ​രു​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം വ്യ​ത്യ​സ്ത പ്ര​സാ​ധ​ക​ർ പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​നാ​യി നീ​ക്കി വ​യ്ക്കു​ക മാ​ത്ര​മ​ല്ല, അ​വ​യെ​ല്ലാം താ​ലൂ​ക്കി​ലെ വി​വി​ധ ഗ്ര​ന്ഥ​ശാ​ല​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ക​യും ചെ​യ്യു​ന്നു.
പാ​റ​ശാ​ല ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ഡോ. ​ര​മേ​ഷ് കു​മാ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി വെ​ങ്ങാ​നൂ​ർ ഗ​വ.​മോ​ഡ​ൽ സ്കൂ​ളി​ലെ ഡോ. ​ബി​നി​ഷ്‌​മ​യു​മാ​ണ് വാ​യ​നാ​യ​ന​ത്തി​ന്‍റെ ക​രു​ത്തു​റ്റ സാ​ര​ഥി​ക​ള്‍.

വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​വും ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ സാ​മൂ​ഹ്യ​പ്ര​സ​ക്തി​യും പൊ​തു സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ഇ​രു​വ​രു​ടെ​യും സാ​ക്ഷ്യം. ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും എ​ഴു​ത്തു​കാ​രും വാ​യ​ന​ക്കാ​രും ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രും ബാ​ല​വേ​ദി അം​ഗ​ങ്ങ​ളു​മെ​ല്ലാം അ​ട​ങ്ങി​യ സ​ദ​സി​നു മു​ന്പാ​കെ​യാ​ണ് പു​സ്ത​ക കൈ​മാ​റ്റം.

ഡോ.​എ​സ് ര​മേ​ഷ് കു​മാ​ർ ര​ചി​ച്ച പു​ന​ർ​വാ​യ​ന​ക​ൾ, കാ​വ്യ​ഭാ​ഷ​യി​ലെ പ്ര​തി​രോ​ധ​ങ്ങ​ൾ, മ​ല​യാ​ള​ത്തി​ന്‍റെ പ​രി​സ്ഥി​തി ലാ​വ​ണ്യം, ഡോ. ​ബി​നി​ഷ്മ ര​ചി​ച്ച ച​ട്ട​മ്പി​സ്വാ​മി ന​വോ​ത്ഥാന വി​ദ്യാ​ധി​രാ​ജ​ൻ, ച​ട്ട​മ്പി​സ്വാ​മി പു​തു യു​ഗ​ത്തി​ന്‍റെ ഗു​രു എ​ന്നീ പു​സ്ത​ക​ങ്ങ​ളാ​ണ് ഇ​തി​ന​കം നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ വി​വി​ധ ഗ്ര​ന്ഥ​ശാ​ല​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.

മ​ല​യോ​ര​മാ​യ വെ​ള്ള​റ​ട​യി​ലെ മു​ത്തു​ക്കു​ഴി റോ​യ​ൽ​സ് ഗ്ര​ന്ഥ​ശാ​ല മു​ത​ൽ ക​ട​ലോ​ര​മാ​യ പു​ല്ലു​വി​ള​യി​ലെ വ​നി​താ ലൈ​ബ്ര​റി വ​രെ​യും സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ ക​ളി​യി​ക്കാ​വി​ള​ക്കു സ​മീ​പം വ​ന്യ​ക്കോ​ട് വി​ദ്യാ​വ​ർ​ദ്ധി​നി മു​ത​ൽ ബാ​ല​രാ​മ​പു​ര​ത്തെ ലൈ​ബ്ര​റി വ​രെ​യും സ​ന്ദ​ര്‍​ശി​ച്ച് ഈ ​ദ​മ്പ​തി​മാ​ർ പു​സ്ത​ക​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര ജിജിഎ​ച്ച്എ​സ്എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ൾ മൈ​ഥി​ലി​യും വാ​യ​നാ​യ​നം യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ട്. ര​ച​ന വേ​ല​പ്പ​ൻ​നാ​യ​ർ , ഡോ. ​ഫ്രാ​ങ്ക്ളി​ൻ ബി. ​വ​ർ​ഗീ​സ്, ഡോ. ​അ​ഗ​സ്റ്റി​ൻ ജോ​സ്, ഷൈ​ൻ വി​ത്സ്, വേ​ലു​ക്കു​ട്ടി​പ്പി​ള്ള എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​യാ​ണ് വാ​യ​നാ​യ​നം സാം​സ്കാ​രി​ക പ്ര​യാ​ണ​ത്തി​ലെ സ​ഹ​യാ​ത്രി​ക​ര്‍.

വാ​യ​നാ​യ​നം പ​ദ്ധ​തി​യു​ടെ ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ളി​ൽ സ്കൂ​ൾ ലൈ​ബ്ര​റി​ക​ളി​ലേ​യ്ക്കും സം​സ്ഥാ​ന​ത്തെ മ​റ്റ് ഗ്ര​ന്ഥ​ശാ​ല​ക​ളി​ലേ​യ്ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്നും ര​മേ​ഷും ബി​നി​ഷ്മ​യും പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up