x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്ക് കവർച്ച: രണ്ടുപേർ കൂടി പിടിയിൽ


Published: June 20, 2026 06:29 AM IST | Updated: June 20, 2026 06:29 AM IST

ക​ഠി​നം​കു​ളം: പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ക്ക് ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ക്ക​ല സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ ര​ഥി​ക്ക​ൽ നാ​ച്ചി​വി​ളാ​കം വീ​ട്ടി​ൽ മു​ബീ​ൻ (27 )വെ​ട്ടൂ​ർ, നെ​ടു​ങ്ങ​ണ്ട, വി​ള​ഭാ​ഗം കാ​ന​ന്‍റ​ഴി​കം വീ​ട്ടി​ൽ അ​ക്ബ​ർ​ഷാ (27 - നാ​ലാം പ്ര​തി) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജൂ​ൺ 12-ന് ​വൈ​കി​ട്ട് ഏ​ഴിന് അ​ഴൂ​ർ മാ​ട​ൻ​വി​ള മു​സ്ലിം പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി അ​ജ​ന്ത കോ​ർ​ട്ടേ​ഴ്സി​ൽ ജോ​യ​ൽ ജോ​യി​യെ (21) പ്ര​തി​ക​ൾ കാ​ർ കു​റു​കെ​യി​ട്ട് ത​ട​ഞ്ഞ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ ബ​ല​മാ​യി ഊ​രി​യെ​ടു​ക്കു​ക​യും ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ഡ്യൂ​ക്ക് മോ​ട്ടോ​ർ​സൈ​ക്കി​ൾ ക​വ​ർ​ച്ച ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ക​ഠി​നം​കു​ളം സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സു​നു​മോ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ലി​ബി​ൻ, ഹാ​ഷിം, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ദീ​പ​ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​ഞ്ചു​തെ​ങ്ങ് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​രു​വാ​ളം എ​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up