കിരണ്‍
വെള്ളറട: ഡിസ്കെരാറ്റോസിസ് കണ്‍ജെനിറ്റ എന്ന അപൂര്‍വ്വ രോഗം ബാധിച്ച് മാസങ്ങളായി ചികിത്സയിലാണ് പെരുങ്കടവിള ആങ്കോട് ചേനംകുഴി എസ്എസ് നിവാസില്‍ കിരണ്‍ എസ്.എസ്. (24). കൊച്ചിയിലെ അമൃത മെഡിക്കല്‍ കോളജ് ആശുപതിയില്‍ ചികിത്സയിൽ കഴിയുന്ന കിരണിനായി ഇതിനകം തന്നെ വലിയതുക ചെലവായി.
പിതാവ് സുകേശന് തയ്യല്‍ തൊഴിലാളിയാണ്. മാതാവ് ശുഭകുമാരി തൊഴിലുറപ്പ് തൊഴിലാളിയുമാണ്. ഇവരുടെ തുശ്ചമായ വരുമാനവും കൊണ്ടും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സാ ചെലവും മകളുടെ പഠനവും മുന്നോട്ട് പോകുന്നത്. മകള്‍ ഡിഗ്രിപഠനം പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം തുടര്‍ന്ന് പഠനം മുടങ്ങി.
അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ജൂലൈ 20 ന് നടത്തണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏകദേശം 25 ലക്ഷം രൂപ ചെലവ് വരും.
അഞ്ച് സെന്റ് സ്ഥലത്ത് പഞ്ചായത്തില്‍ നിന്ന് ലഭിച്ച ചെറിയ വീട്ടിലാണ് ഇവരുടെ താമസം. ഭാരിച്ച തുക കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് കുടുബം. കിരണ്‍ എസ്.എസ് ന്റെ പേരിൽ ധനലക്ഷ്മി ബാങ്ക് ഉദിയന്‍കുളങ്ങര ശാഖയില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നന്പര്-020405300005540. ഐഎഫ്എസ്സി കോഡ്- ഡിഎല്‍എക്സ്ബി0000204.
Tags : Local News Nattuvishesham Thiruvananthapuram