അക്ഷര വേദിയുടെയും വിവിധ ലൈബ്രറികളുടെയും നേതൃത്വത്തില്‍ നീലീപേരൂരുള്ള പി.എന്‍. പണിക്കരുടെ ജന്മഗൃഹത്തില്‍ നടത്തിയ സാംസ്കാ
ചങ്ങനാശേരി: വായനപക്ഷാചരണ പരിപാടികളുടെ താലൂക്ക് തല ഉദ്ഘാടനം കങ്ങഴ മുണ്ടത്താനം ലിറ്റില്‍ ഫ്ലവര്‍ വിദ്യാനികേതന്‍ സ്കൂളില്‍ ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല നിര്‍വഹിച്ചു. വായനശാലകളില്‍ അക്ഷരമരം നടുന്ന ചടങ്ങ് പരിസ്ഥിതി പ്രവര്ത്തകന് കെ. ബിനു നിര്‍വഹിച്ചു. സീറോ കാര്‍ബണ്‍ പദ്ധതി പ്രകാരമുള്ള മരതൈകള്‍ ഇടയരിക്കപ്പുഴ എസ്ബിഐ മാനേജര്‍ ജോസ് മാത്യു കൈമാറി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് രഞ്ജന്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി.കെ. കരുണാകരന് പി.എന്‍. പണിക്കര്‍ അനുസ്മരണവും സ്കൂള്‍ പ്രിന്‍സിപ്പല്‍ ആന്‍സി മാത്യു വായനദിന സന്ദേശവും സിസ്റ്റര്‍ അഖില ജോസഫ് പുസ്തകത്തൊട്ടില്‍ അനാവരണവും നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോസ് ചമ്പക്കര, ജില്ലാ നിര്‍വാഹക സമിതി അംഗം ബിജു ഏബ്രഹാം, താലൂക്ക് വൈസ്പ്രസിഡന്റ് എം. ഇബ്രാഹിം കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
കറുകച്ചാല്‍: ചമ്പക്കര സെന്റ് ജോസഫ് യുപി സ്കൂളിലെ വായന പക്ഷാചരണവും ലഹരി വിമുക്ത സന്ദേശ പരിപാടിയും സംഘടിപ്പിച്ചു. സ്കൂള്‍തല ബുക്ക് കോമ്രേഡ് അവാര്‍ഡ് ജേതാവ് വൈഗ വിപിനു തിരക്കഥാകൃത്തും സംസ്ഥാനതല ശാസ്ത്ര നാടകങ്ങളുടെ ജഡ്ജുമായ ജയേഷ് നെത്തല്ലൂര്‍ പുസ്തകം നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മാസ്റ്റര് തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സുധീപ് കെ. ജോസ്, അധ്യാപകന് ടോജോമോന്‍ എന്‍. ജോര്‍ജ്, ജോസഫ് തോമസ്, ലിന്‍സ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: എസ്ബി സ്കൂളില്‍ വായനദിനം, യോഗാദിനം, സംഗീത ദിനം എന്നിവ സംയുക്തമായി എസ്പിസി, എന്‍സിസി നേവി, ആര്‍മി, എന്നിവയുടെ നേതൃത്വത്തില്‍ ആചരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
യോഗ പരിശീലകനായ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ യോഗാഭ്യാസ പ്രകടനം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍ അധ്യക്ഷത വഹിച്ചു. സംഗീത ദിനത്തില്‍ സംഗീതവിരുന്ന് സംഘടിപ്പിച്ചു. സംഗീത അധ്യാപകന് ലാലിച്ചന്‍ ജോസഫ് നേതൃത്വം നല്കി.
ഹെഡ്മാസ്റ്റര് വിനോദ് ബാബു എസ്, ലീന ജോണ്‍, അരുണ്‍ തോമസ്, വി.സി. തോമസ്, ലിനേക്കര്‍, എ.ജെ. ജോമോന്, ബോബി സെബാസ്റ്റ്യന്‍, തോമസ് ജോര്‍ജ്, ഷൈന്‍ പീറ്റര്‍, ജോസ്മോന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് സ്കൂളില്‍ വായനാദിനം ആചരിച്ചു. ക്ലാസ് അടിസ്ഥാനത്തിലുള്ള വായന മത്സരം, പുസ്തകമേള എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
വെള്ളാവൂര്‍: താഴത്തുവടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനവാരവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. വായനദിനത്തോടനുബന്ധിച്ച് രക്ഷകര്‍ത്താക്കളുടെ വായനമത്സരം അച്ഛനമ്മ വായന നടത്തി.
ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം തലവൻ ഡോ.അജീഷ് തോമസ്, മുന്‍ അധ്യാപകരായ പി.കെ. ഗീത, പി.ആര്. പത്മകുമാർ, പ്രധാനാധ്യാപിക എം.കെ. ജയശ്രീ, പിടിഎ പ്രസിഡന്റ് ബോബി കെ. മാത്യു, എസ്എംസി ചെയര്മാന് ജയിംസ് അരിക്കുഴി, അധ്യാപകരായ കെ.എസ്. സുമ, ആരതി രഘുനാഥ്, കോഡിനേറ്റര്‍ സി.ജെ. അനിഷ് എന്നിവര്‍ പ്രസംഗിച്ചു.
ഫാത്തിമാപുരം: ബിടികെ എല്‍പി സ്കൂളില്‍ വായനാദിനാചരണം റിട്ട. ഹെഡ്മിസ്ട്രസും ഡിഎഫ്സി അതിരൂപത വൈസ്പ്രസിഡന്റും മീഡിയാ വില്ലേജ് മാക് റേഡിയോ കോ-ഓഡിനേറ്ററുമായ പരിമള്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ് എസ്എബിഎസ്, മദര്‍ സിസ്റ്റര്‍ സിസി എസ്എബിഎസ് സീനിയര്‍ അസിസ്റ്റന്റ് എവീസ് എം. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ഏയ്ഞ്ചല്‍ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.
ളായിക്കാട്: മേരിറാണി സ്കൂളിലെ വായനദിനാഘോഷ പരിപാടികള്‍ വാഴപ്പള്ളി സെന്റ് തേരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുന്‍ അധ്യാപിക ഡെയിസമ്മ ജയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിനറ്റ് താന്നിക്കല്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ അനിജ ആലഞ്ചേരി, സ്വപ്നമോള്‍ ഫിലിപ്പ്, അന്‍സലന അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ. അജീഷ് തോമസ് വായനാദിനവും സ്കൂളിലെ വിവിധ ക്ലബുകളും ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ കുര്യന് സിഎംസി അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സീന ജോസഫ്, ആശാ ജോസ്, വിദ്യാര്‍ഥി പ്രതിനിധി ആര്. ദേവനന്ദ, വൈഗാ വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: പി.എന്‍ പണിക്കര്‍ക്ക് ഉചിതമായ സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് വി.ജെ. ലാലി. വായനവാരാചരണത്തോടനുബന്ധിച്ച് അക്ഷരവേദിയുടെയും വിവിധ ലൈബ്രറികളുടെയും നേതൃത്വത്തില്‍ നീലംപേരൂരുള്ള പി.എന്‍. പണിക്കരുടെ ജന്മ ഗൃഹസ്മാരകത്തില് നടത്തിയ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്ഷര വേദി പ്രസിഡന്റ് ജസ്റ്റിന് ബ്രൂസ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജോസഫ്, മോഹന്‍ ഡി. കുറിച്ചി, മൈത്രി ഗോപീകൃഷ്ണന്, ഉണ്ണികൃഷ്ണന്, ഡോ. സെബിന് എസ്. കൊട്ടാരം, ഷിബു എഴേപുഞ്ചയില്‍, എന്‍. കെ ബാലകൃഷ്ണന്, പി.പി. മോഹനന്, അഭിഷേക് ബിജു, ജിക്കു കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസില്‍ വായനാദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ കുര്യന് സിഎംസി അധ്യക്ഷത വഹിച്ചു. എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ. അജീഷ് തോമസ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഹെഡ്മിസ്ട്രസ് സീന ജോസഫ്, വിദ്യാര്‍ഥി പ്രതിനിധി ആര്. ദേവനന്ദ എന്നിവര്‍ പ്രസംഗിച്ചു. വൈഗാ വിനീഷ് കവിത പാരായണം നടത്തി.
Tags : Local News Nattuvishesham Kottayam