ചങ്ങനാശേരി: പടിഞ്ഞാറൻ ബൈപാസിന്റെ പ്രാരംഭ നടപടികൾക്ക് അഞ്ച് കോടി രൂപ ബജറ്റിൽ അനുവദിച്ചതിനെ സ്വാഗതം ചെയ്ത് ജനപ്രതിനിധികളും നാട്ടുകാരും. പണം അനുവദിച്ചതോടെ പാതിവഴിയിൽ നിലച്ച പദ്ധതിക്ക് ജീവൻ വച്ചിരിക്കുകയാണ്. ചങ്ങനാശേരി മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ചങ്ങനാശേരി ബോട്ട് ജെട്ടി നവീകരണം, സാംസ്കാരിക കേന്ദ്രം നിര്‍മാണം - ഒരു കോടി
ളായിക്കാട് നഗരസഭവക സ്ഥലത്ത് അന്താരാഷ്ട്ര സ്റ്റേഡിയം കോംപ്ലക്സ് പ്രാരംഭ പ്രവർത്തനങ്ങൾക്ക് - രണ്ട് കോടി
ചങ്ങനാശേി നഗരസഭ ആയുര്‍വേദ ആശുപത്രി - ഒരു കോടി
മാടപ്പള്ളി സിഎസ് യുപി സ്കൂളിന് (മാടപ്പള്ളി സഹകരണബാങ്ക്) സ്കൂള്‍ ബസ് വാങ്ങാൻ - 20 ലക്ഷം
മാടപ്പള്ളി പഞ്ചായത്തില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് - രണ്ടുകോടി
മാടപ്പള്ളി പഞ്ചായത്ത് സെന്റ് തോമസ്-പന്നിത്തടം റോഡ് നിർമാണം - 20 ലക്ഷം
ചങ്ങനാശേരി ജനറല്‍ ആശുപത്രിക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും - രണ്ട് കോടി
വാഴപ്പള്ളി ശ്രീമഹാദേവ ക്ഷേത്രത്തിലെ കാവും കുളവും നവീകരണം - 25 ലക്ഷം
കുറിച്ചി പഞ്ചായത്തിലെ എണ്ണക്കാച്ചിറയില് പൊതുമൈതാനം നിർമാണം - 50 ലക്ഷം
വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി, പ്രൊജക്ടര്‍, ലാപ്ടോപ് - 20 ലക്ഷം.
റോഡുകൾ
നാലുകോടി ജംഗ്ഷനില്‍ ഡിവൈഡറും ഇന്റർലോക്കും - 50 ലക്ഷം
പായിപ്പാട് പഞ്ചായത്ത് കൊല്ലാപുരം കുഴിമണ്ണില്‍ പടി റോഡ് പുനരുദ്ധാരണം - 25 ലക്ഷം
പായിപ്പാട് പഞ്ചായത്ത് ഒട്ടത്തില്‍കടവ് റോഡ് നവീകരണം - 50 ലക്ഷം.
കുരിശുംമൂട് വടക്കേക്കര റോഡ് ബിഎം ആന്റ് ബിസി നിലവാരത്തില്‍ വീതി കൂട്ടി നിര്‍മാണം - ഒരു കോടി
തൃക്കൊടിത്താനം-അമര-ആശാരിമുക്ക് റോഡ് പുനരുദ്ധാരണം - 50 ലക്ഷം
വിവിധ തോടുകളിലെ പോളനീക്കത്തിനും ഗ്രാമീണ ടൂറിസം നടപ്പാക്കുന്നതിനും - ഒരു കോടി
ചങ്ങനാശേരി-ആലപ്പുഴ കനാലിന്റെ ആഴം കൂട്ടി ഇരുവശവും പുനര്‍നിര്‍മിക്കുന്നതിന് - 50 ലക്ഷം
ബജറ്റിൽ ചങ്ങനാശേരി മണ്ഡലത്തിന് മികച്ച പിന്തുണയാണ് സർക്കാർ നൽകിയതെന്നും കെഎസ്ആര്‍ടിസി ഡിപ്പോ, ജനറല്‍ ആശുപത്രി എന്നിവടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും വിനു ജോബ് എംഎൽഎ പറഞ്ഞു.
നിയോജകമണ്ഡലത്തിന്റെ വികസനം ഉറപ്പാക്കും
ചങ്ങനാശേരി: സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പദ്ധതികള്‍ ചങ്ങനാശേരി നിയോജകമണ്ഡലത്തിന്റെ വികസനം ഉറപ്പാക്കും. പടിഞ്ഞാറന്‍ ബൈപാസ്, എസി കനാല്‍, ബോട്ട്ജെട്ടി വികസനം വിവിധ റോഡുകളുടെ നവീകരണം എന്നിവയ്ക്ക് പണം അനുവദിച്ചിട്ടുണ്ട്.
ജോമി ജോസഫ്, ചെയര്മാന്
ചങ്ങനാശേരി നഗരസഭ
കെ.എം.നെജിയ
വൈസ് ചെയര്‍പേഴ്സണ്‍
വികസനം മുരടിക്കും
സംസ്ഥാന ബജറ്റില്‍ വികസന പദ്ധതികള്‍ക്ക് മതിയായ പണം അനുവദിക്കാത്തത് കഴിഞ്ഞ അഞ്ചുവര്‍ഷം ക്രമമായി നടത്തിയ വികസന പദ്ധതികളെ പിന്നോട്ടടിക്കാന്‍ ഇടയാക്കും. പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം, റോഡ്, കെഎസ്ആര്‍ടിസി തുടങ്ങിയ പദ്ധതികള്‍ക്ക് വേണ്ടത്ര തുക അനുവദിച്ചിട്ടില്ല.
ജോബ് മൈക്കിള്‍
മുന്‍ എംഎല്‍എ
Tags : Local News Nattuvishesham Kottayam