x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായന ദിനം ആചരിച്ചു


Published: June 20, 2026 06:44 AM IST | Updated: June 20, 2026 06:44 AM IST

അ​മ​ല​ഗി​രി ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​ൽ വാ​യ​നദിനത്തിന്‍റെ ഭാഗമായി കു​ട്ടി​ക​ൾ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യപ്പോൾ.

വാ​യ​ന ​ദി​നാ​ഘോ​ഷ​വും ഫോ​റ​സ്റ്റ് പ​ദ്ധ​തി​ ഉദ്ഘാടനവും

തി​രു​വ​ന​ന്ത​പു​രം: പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ വാ​യ​ന ദി​നവും ഒ​ളി​മ്പി​ക് ഫോ​റ​സ്റ്റ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാടന​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു. മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി​ഡ​ബ്ലി​യു​എം​സി​ഐ ഡ​യ​റ​ക്ട​ർ എ​ൻ.​കെ.​ജ​യ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​നെ​ൽ​സ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ഡ്വ. ഫ​സീ​ഹാ റ​ഹീം, അ​ര​വി​ന്ദ്, ബി​ജു വി​ജ​യ​ൻ, കി​ര​ൺ രാ​ധാ​രാ​മ​ൻ, ര​വി, കെ.​പി.​രാ​ധി​ക , ജീ​നാ റ​ഷീ​ദ്, സു​ശീ​ലാ​കു​മാ​രി, വി​ജി, ഡോ. ​ക​ല്പ​നാ കൃ​ഷ്ണ​ൻ, റോ​സ് മേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ട്ട്കൊ​ണ്ട് പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി.

മു​ട്ട​ട സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ട്ട​ട സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ വാ​യ​ന ​ദി​നാ​ച​ര​ണം ന​ട​ത്തി. കു​ന്നും​പു​റം നി​ത്യ​സ​ഹാ​യ മാ​താ ഇ​ട​വ​ക വി​കാ​രി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഫാ. ​വൈ. ഇ​മ്മാ​നു​വേ​ൽ വാ​യ​ന ​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​രോ​രു​ത്ത​രു​ടേ​യും വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​നും അ​റി​വി​ന്‍റെ വ​ള​ർ​ച്ച​യി​ലും വാ​യ​ന ചാ​ല​ക ശ​ക്തി​യാ​ണെ​ന്നു അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ക്ലീ​ന​സ് മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​യ​ന ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കി. പു​സ്ത​ക​സ്നേ​ഹ​വും വാ​യ​നാ​ശീ​ല​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​ധ്യാ​പ​രു​ടേ​യും പൂ​ർ​ണ പ​ങ്കാ​ളി​ത്ത​ത്താ​ൽ വാ​യ​ന ദി​നാ​ച​ര​ണം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

അ​മ​ല​ഗി​രി ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​ൽ

നെ​യ്യാ​റ്റി​ക​ര: അ​മ​ല​ഗി​രി ബ​ഥ​നി വി​ദ്യാ​ല​യ​ത്തി​ൽ വാ​യ​ന​ദി​നം ആ​ചരിച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ തു​ഷ്ടി സ്വാ​ഗ​തം ചെ​യ്തു. പ്ര​ഫ. ജോ​ർ​ജ് വ​ർ​ഗീ​സ് പു​സ്ത​ക പ്ര​കാ​ശ​നം ചെ​യ്തു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു.

"വി​ദ്യാ​ല​യ​ത്തി​ന് ഒ​രു പു​സ്ത​കം" എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക​പ്ര​ദ​ർ​ശ​ന​ത്തി​ൽ കു​ട്ടി​ക​ൾ ധാ​രാ​ളം പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യ​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ അ​മൃ​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വാ​യ​ന ഹൃ​ദ​യ​ത്തി​ൽ നി​ന്നും വ​ര​ണം: ധ​ർ​മ​ല​ശ്രീ

തി​രു​വ​ന​ന്ത​പു​രം: വാ​യ​ന ഹൃ​ദ​യ​ത്തി​ൽ നി​ന്നും വ​ര​ണ​മെ​ന്ന് പ​ട്ടി​ക​ജാ​തി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡി. ​ധ​ർ​മ​ല​ശ്രീ. നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ന്ന വാ​യ​ന മാ​സാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക ആ​യി​രു​ന്നു അ​വ​ർ. വാ​യ​ന ഒ​രു ച​ട​ങ്ങാ​യി മാ​റാ​തി​രി​ക്കു​വാ​ൻ കു​ട്ടി​ക​ൾ ശ്ര​ദ്ധി​ക്ക​ണം. ലോ​ക​ത്തെ അ​ടു​ത്ത് കാ​ണു​ന്ന​തി​ന് പു​സ്ത​ക​ങ്ങ​ൾ ഉ​പ​ക​രി​ക്കും.

ചു​രു​ങ്ങി​യ​ത് ഒ​രു വ​ർ​ഷം അ​ൻ​പ​ത്തി ആ​റ് പു​സ്‌​ത​ക​ങ്ങ​ൾ എ​ങ്കി​ലും വാ​യി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​വ​ർ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ജു.​കെ.​ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ജീ​ഷ് കു​മാ​ർ , ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് വ​ല്ല്യ​യ്യ​ത്ത്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി തോ​മ​സ്, ന​ടാ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്രാ​വ​ച്ച​മ്പ​ലം മാ​ർ​ഗ്രി​ഗോ​റി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ

പ്രാ​വ​ച്ച​മ്പ​ലം: പ്രാ​വ​ച്ച​മ്പ​ലം മാ​ർ​ഗ്രി​ഗോ​റി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ വാ​യ​ന​ദി​നം ആചരിച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥിയും പി​ടി​എം ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ. ​അ​നു കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യും ഉ​ദ്ഘാ​ട​ക​നു​മാ​യെ​ത്തി. അ​റി​വി​ന്‍റെ വാ​തി​ൽ തു​റ​ക്കു​ന്ന താ​ക്കോ​ലാ​യ വാ​യ​ന​യു​ടെ മ​ഹ​ത്വ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. ഹെ​ഡ്മാ​സ്റ്റ​ർ സെ​ൽ​വ​രാ​ജ് സാ​ർ, സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​സാ​മു​വ​ൽ തി​രു​ഹൃ​ദ​യം, സി​സ്റ്റ​ർ ക്രി​സ്റ്റോ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ വാ​യ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

പോ​ത്ത​ൻ​കോ​ട് സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ

പോ​ത്ത​ൻ​കോ​ട്: സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ൽ വാ​യ​ന​ദി​നം സ​മു​ചി​ത​മാ​യി ആ​ചരിച്ചു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.ജോ​ബി​ൻ ജേ​ക്ക​ബ് ക​റു​ക​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ ഫാ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ രാ​ജ​ൻ വി.​പൊ​ഴി​യൂ​ർ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫൈ​സ​ൽ ന​ന്നാ​ട്ടു​കാ​വ്, സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ ബി​ജു ജോ​ബോ​യ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി എ​ൽ.​എ.​അ​ൻ​സ​ർ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ബി.​അ​തു​ൽ ,കൃ​തി ഗോ​പി​നാ​ഥ്, ന​ടാ​ഷ ആ​ദ​ർ​ശ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ മ​ല​യാ​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. എ​ഴു​ത്തു​കാ​ര​നാ​യ ബി. ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​റോം അ​ൽ​ഫോ​ൺ​സ് അ​ധ്യ​ക്ഷ​നാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​നി​ൽ​കു​മാ​ർ മൊ​റാ​യി​സ്, ഹെ​ഡ് മാ​സ്റ്റ​ർ നി​ധീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, മ​ല​യാ​ള സ​മാ​ജം ക​ൺ​വീ​ന​ർ എ​സ്.​എ​സ്.​മ​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ വി.​എ​സ്.​സ​ഞ്ജ​യ് കാ​വ്യ​നി​രൂ​പ​ണ​വും സൂ​ര്യ​നാ​രാ​യ​ണ​ൻ കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ച്ചു.

പൊതുസ്ഥലത്ത് പുസ്തക വായന

പേ​രൂ​ര്‍​ക്ക​ട: അ​ന്ത​ര്‍​ജ​ന​ത്തി​ന്‍റെ അ​ഗ്‌​നി​സാ​ക്ഷി എ​ന്ന നോ​വ​ല്‍ പി​റ​വി​യെ​ടു​ത്തി​ട്ട് അ​മ്പ​തു വ​ര്‍​ഷ​മാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര​മ​ന ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വാ​യ​ന​ദി​ന​ം ആചരിച്ചു. പൊ​തു​സ്ഥ​ല​ത്തെ വാ​യ​ന​യു​ള്‍​പ്പെ​ടെയുള്ള പ​രി​പാ​ടി​ക​ള്‍​ക്കാ​ണ് സ്‌​കൂ​ള്‍ തു​ട​ക്ക​മി​ട്ട​ത്.

സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ എം. ​അ​ജ​യ​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​രാ​ച​ര​ണ ഭാ​ഗ​മാ​യി അ​ഗ്‌​നി​സാ​ക്ഷി എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശ​ിപ്പിച്ചു. സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹെ​ഡ്മി​സ്ട്ര​സ് വൈ. ​മി​നി അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ വി.​ബി ബി​ലു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​രം​ഗം ക​ണ്‍​വീ​ന​ര്‍ എ​ച്ച്. സ​ജു​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ര്‍. ശ്രീ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up