x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വായനയുടെ വാതായനങ്ങൾ തുറന്ന്...


Published: June 20, 2026 06:06 AM IST | Updated: June 20, 2026 06:06 AM IST

വാ​യ​ന​ദി​ന​മാ​യ ഇ​ന്ന​ലെ ക​ല​യ​പു​രം എം​എ​സ്‌സി എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്നലെ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തപ്പോൾ.

കൊ​ല്ലം : വാ​യ​ന​യു​ടെ മൂ​ല്യം ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​രു​ന്ന​തി​നാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്ന വാ​യ​ന​ദി​നാ​ച​ര​ണം, മാ​സാ​ച​ര​ണം എ​ന്നി​വ​യ്ക്ക് തു​ട​ക്ക​മാ​യി.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വ​ട​ക്കേ​വി​ള എ​സ്എ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ്വാ​ധീ​ന​ത്തി​ല്‍​നി​ന്ന് പു​സ്ത​ക, ഡി​ജി​റ്റ​ല്‍ വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് പു​തു​ത​ല​മു​റ​യെ ന​യി​ക്കാ​ന്‍ പൊ​തു​സ​മൂ​ഹ​ത്തി​ന് ക​ഴി​യ​ണ​മെ​ന്ന് ക​ള​ക്‌ടര്‍ പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​ക്ഷ​ര​താ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പി.​എ​ന്‍. പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.മ​ണി​യ​പ്പ​ന്‍ അ​ധ്യ​ക്ഷ​നാ​യി. എ​സ്.​എ​ന്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ശ​ശി​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​സി​. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​എ​സ് പ്ര​ശാ​ന്ത്, പി.​എ​ന്‍ പ​ണി​ക്ക​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​എ​സ് ജ്യോ​തി, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ര്‍​മ​ല റേ​ച്ച​ല്‍ ജോ​യ്, എ​സ്എ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എം.​എ​സ്. സു​ഭാ​ഷ്, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി.​ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​യ​ന​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.

ഇ​ട​മു​ള​യ്ക്ക​ല്‍ എം​എ​സ്‌​സി​എ​ല്‍​പി സ്‌​കൂ​ള്‍

ഇ​ട​മു​ള​യ്ക്ക​ല്‍ : ഇ​ട​മു​ള​യ്ക്ക​ല്‍ എം​എ​സ്‌​സി എ​ല്‍​പി സ്‌​കൂ​ളി​ല്‍ വാ​യ​നാ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. പ്ര​ത്യേ​ക അ​സം​ബ്ലി​യി​ല്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ സ​ജി വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ വാ​യ​ന​ദി​ന പോ​സ്റ്റ​റു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന വാ​രാ​ച​ര​ണ ഭാ​ഗ​മാ​യി വാ​യ​ന​ദി​ന ക്വി​സ്, ക​ഥാ​പാ​രാ​യ​ണം, പു​സ്ത​ക പ​രി​ച​യം, വാ​യ​നാ ച​ങ്ങ​ല, ക​വി​താ ആ​ലാ​പ​നം, ര​ച​നാ​മ​ത്സ​ര​ങ്ങ​ള്‍, പോ​സ്റ്റ​ര്‍ ര​ച​ന, അ​മ്മ വാ​യ​ന, ക്ലാ​സ് ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ വാ​യ​നവാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും.

ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ൾ

ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വ് സെന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ളി​ലെ വാ​യ​നദി​നാ​ച​ര​ണം ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ലി​സ്മി എ​സ്എ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ ലൈ​ബ്ര​റി ക്ല​ബ്, വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി, മ​റ്റ് വി​വി​ധ ക്ല​ബു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ‘കു​ട്ടി​ക​ളു​ടെ ദീ​പി​ക' വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു.

ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ലൈ​ബ്ര​റി​യു​ടെ​യും ര​ജി​സ്റ്റ​റു​ക​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് കൈ​മാ​റി.

ചാ​ത്ത​ന്നൂ​ര്‍ ജി​വി​ എ​ച്ച്എ​സ്എ​സ്

ചാ​ത്ത​ന്നൂ​ര്‍ : ചാ​ത്ത​ന്നൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സി​ലെ വാ​യ​ന മാ​സാ​ചാ​ര​ണ​വും ഭാ​ഷാ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ച​ല​ച്ചി​ത്ര ഗാ​ന ര​ച​യി​താ​വും ക​വി​യു​മാ​യ രാ​ധാ​കൃ​ഷ്ണ​ന്‍ കു​ന്നും​പു​റം നി​ര്‍​വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക സി.​എ​സ്. സ​ബീ​ല ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​വ​ന്‍ സ​ന്തോ​ഷ്, ശി​വാ​നി ഈ​ശ്വ​ര്‍, ദ​ര്‍​ശ​ന, മാ​ള​വി​ക, പാ​ര്‍​വ​തി. ആ​ര്‍. ത​ങ്കം, മാ​ഗ​ധ​ശ്രീ, എ. ​രാ​ജേ​ഷ്, എ.സു​ഷ​മ, കെ.സി​ന്ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​രം​ഗം ക​ണ്‍​വീ​ന​ര്‍ ഫാ​ത്തി​മാ നാ​സ് സ്വാ​ഗ​ത​വും നി​ഖി​താ ന​ന്ദ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

ബ്രൂ​ക്ക് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ൾ

ശാ​സ്താം​കോ​ട്ട: വി​ദ്യാ​ല​യ മ​തി​ല്‍​കെ​ട്ടു​ക​ള്‍​ക്ക​പ്പു​റം അ​ക്ഷ​ര​ങ്ങ​ളു​ടെ വ​സ​ന്തം പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്ക് പ​ക​ര്‍​ന്നു​ന​ല്‍​കി ബ്രൂ​ക്ക് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ വാ​യ​നാ​വാ​രാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി. ക​വി സ​ന്തോ​ഷ് പ്ലാ​ശേ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ജി. ​ഏ​ബ്ര​ഹാം ത​ലോ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ര​ണി​ക്കാ​വി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് പു​സ്ത​ക​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു​കൊ​ണ്ടാ​ണ് വാ​യ​ന​ദി​ന​സ​ന്ദേ​ശം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് കാ​യ​ല്‍​ക്കാ​റ്റി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ല​യാ​ള​ത്തി​ന്റെ പ്രി​യ ക​വി​ക​ളു​ടെ വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ളോ​ടെ കു​ട്ടി​ക​ള്‍ അ​ര​ങ്ങി​ലെ​ത്തി. ക​വി​ത​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​ര​ങ്ങ​ള്‍, ഗാ​നാ​ലാ​പ​നം, വാ​യ​നാ​ദി​ന പ്ര​തി​ഞ്ജ എ​ന്നി​വ ന​ട​ത്തി. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​ങ്കു​ചേ​ര്‍​ന്നു.

വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍

കാ​രം​കോ​ട്: വി​മ​ല സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ വാ​യ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ന്റെ പു​സ്ത​കം എ​ന്റെ സ്‌​കൂ​ള്‍ ലൈ​ബ്ര​റി​ക്ക് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ്‌​കൂ​ള്‍ ലൈ​ബ്ര​റി​യി​ലേ​ക്ക് പു​സ്ത​ക​ങ്ങ​ള്‍ സം​ഭാ​വ​ന ചെ​യ്തു.
വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ര​ന്ഥ​കാ​രി ശ്രീ​ജ പ്രി​യ​ദ​ര്‍​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് ക​രി​മ്പാ​ലി​ല്‍, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​റി​ന്‍ തു​ണ്ടി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ടോം ​മാ​ത്യു, ആ​ന്‍ ഉ​ല്ലാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്. സാ​രം​ഗ് സ്വാ​ഗ​ത​വും എ​സ്.​ആ​ര്‍. സ​രി​ഗ ന​ന്ദി​യും പ​റ​ഞ്ഞു.

ന​ല്ലില ബ​ഥേ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍

കു​ണ്ട​റ : ന​ല്ലില ബ​ഥേ​ല്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ദേ​ശീ​യ വാ​യ​നാ​ദി​നാ​ചാ​ര​ണം ന​ട​ന്നു. മാ​നേ​ജ​ര്‍ ഫാ.ഫി​ലി​പ്പ് ജി. ​വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നോ​വ​ലി​സ്റ്റ് ശ​ശി​ധ​ര​ന്‍ കു​ണ്ട​റ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ഫാ. ​ഇ.​വൈ. ജോ​ണ്‍​സ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജി​ജു​മോ​ന്‍ മ​ത്താ​യി വാ​യ​നാ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. സെ​ക്ര​ട്ട​റി ഡി.റോ​യി, പ്രി​ന്‍​സി​പ്പ​ല്‍ ഷീ​ബ ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ട്ടി​ക​ള്‍ കു​ഞ്ഞു​ണ്ണി മാ​ഷി​ന്‍റെ യും പി.​എ​ന്‍. പ​ണി​ക്ക​രു​ടെ​യും മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും വേ​ഷം ധ​രി​ച്ച് എ​ത്തി​യ​ത് ച​ട​ങ്ങി​ന് മോ​ടി കൂ​ട്ടി.

ഇരവിപുരം സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ൾ

ഇ​ര​വി​പു​രം: സെ​ന്‍റ് ജോ​ണ്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ വാ​യ​ന ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്‌​കൂ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക സി​ന്ധ്യ ജെ. ​റൊ​സാ​രി​യോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന ദി​നാ​ഘോ​ഷം എ​ഴു​ത്തു​കാ​ര​ന്‍ വി.​ടി. കു​രീ​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ യേ​ശു​ദാ​സ് , വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ ആ​ന്‍ ജു​വ​ല്‍, ലി​യ മേ​രി ലെ​നോ, ന​വ​നീ​ത് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ഞ്ച​ല്‍ ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്‌​കൂ​ൾ

അ​ഞ്ച​ല്‍: ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ വാ​യ​നാ ദി​നം വി​പു​ല​മാ​യി ആ​ച​രി​ച്ചു.
കു​ഞ്ഞു​ണ്ണി മാ​ഷ്, ക​മ​ല സു​ര​യ്യ, സ​രോ​ജി​നി നാ​യി​ഡു, ഷേ​ക്‌​സ്പി​യ​ര്‍, ജോ​ണ്‍ കീ​റ്റ്‌​സ് എ​ന്നീ ക​വി​ക​ളു​ടെ വേ​ഷം കെ​ട്ടി​യാ​ണ് കു​ട്ടി​ക​ള്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ത​ങ്ക​ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ൾ

ത​ങ്ക​ശേ​രി: ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വാ​യ​നാ​ദി​നം ആ​ച​രി​ച്ചു. മു​ന്‍​കൃ​ഷി​മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഡോ. സി​ല്‍​വി ആ​ന്‍റണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പു​സ്‌​തോ​കോ​ത്സ​വം, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ന​ട​ത്തി.

അ​ധ്യാ​പ​ക ക​ലാ​സാ​ഹി​തി​യു​ടെ സം​സ്ഥാ​ന​ത​ല കൗ​മു​ദി ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ല്‍, കൗ​മു​ദി ടീ​ച്ച​ര്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ക​ള​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ് ന​ല്‍​കി. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മ​നോ​ജ് ആ​ന്‍റണി, ജൂ​ണി​യ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ​ണാ ജോ​യി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബി​നു റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മു​ക്കു​ത്തോ​ട് ഗ​വ.യു​പി സ്‌​കൂ​ൾ

ച​വ​റ: മു​ക്കു​ത്തോ​ട് ഗ​വ.യു​പി സ്‌​കൂ​ളി​ലെ വാ​യ​ദി​നാ​ച​ര​ണം സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​ക​ന്‍ രാ​ജ്‌ ലാ​ല്‍ തോ​ട്ടു​വാ​ല്‍ ഉ​ദ്ഘാ​ട​നം ചെയ്തു. എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ്, വി​ദ്യാ​രം​ഗം സ്റ്റു​ഡ​ന്‍റ്സ് ക​ണ്‍​വീ​ന​ര്‍ ദൃ​ശ്യ പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.

ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് സ്‌​കൂൾ

കു​ള​ത്തൂ​പ്പു​ഴ: ച​ന്ദ​ന​ക്കാ​വ് ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​നദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ‘പു​സ്ത​ക​ തൊ​ട്ടി​ല്‍' പ​രി​പാ​ടി​യി​ല്‍ കു​ട്ടി​ക​ള്‍ പ​ര​സ്പ​രം പു​സ്ത​ക​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി. വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ

ച​വ​റ : താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന വാ​യ​ന ദി​നാ​ച​ര​ണം തെ​ക്കും​ഭാ​ഗം കാ​സ്‌​ക്ക​റ്റ് ഗ്ര​ന്ഥ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​വ​റ സൗ​ത്ത് സ​ര്‍​ക്കാ​ര്‍ യു​പി​എ​സി​ല്‍ ന​ട​ന്നു.

ജെ.​ആ​ര്‍ മീ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ആ​ര്‍. പ​ള്ളി​പ്പാ​ട​ന്‍ അ​ധ്യ​ക്ഷ​നാ​യി. പ​ഥ​മ അ​ധ്യാ​പി​ക ബു​ഷ​റ ബീ​ഗം സ​ന്ദേ​ശം ന​ല്‍​കി.

താ​ലൂ​ക്ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ ലൈ​ബ്ര​റി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം വി.​പി. ജ​യ​പ്ര​കാ​ശ് മേ​നോ​ന്‍, കാ​സ്‌​ക്ക​റ്റ് പ്ര​സി​ഡ​ന്റ് ബി.​കെ. വി​നോ​ദ്, വി. ​ശ​ശി, കൃ​ഷ്ണ​പ്രി​യ, ടി. ​ദി​ലീ​പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up