x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഡം​ബ​ര കാ​റി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്‌ : യൂ​സ്ഡ് കാ​ർ ഷോ​പ്പു​ട​മ അ​റ​സ്റ്റി​ൽ


Published: June 20, 2026 06:22 AM IST | Updated: June 20, 2026 06:22 AM IST

ആ​സി​ഫ് ഷാ

നെ​ടു​മ​ങ്ങാ​ട്: ആ​ഡം​ബ​ര കാ​ർ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച യൂ​സ്ഡ് കാ​ർ ഷോ​പ്പു​ട​മ അ​റ​സ്റ്റി​ൽ. പ​ന​വൂ​രി​ൽ പ്രീ​മി​യം ഗാ​രേ​ജ് എ​ന്ന യൂ​സ്ഡ് കാ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന പ​ന​വൂ​ർ വെ​ള്ളം​കു​ടി മു​ള്ളു​വി​ള ഹൗ​സി​ൽ ആ​സി​ഫ് ഷാ (28)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ന​വൂ​ർ വെ​ള്ളം​കു​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ബി​എം​ഡ​ബ്ല്യു ഇ​ന​ത്തി​ൽ​പ്പെ​ട്ട കാ​ർ 8,40,000 രൂ​പ​യ്‌​ക്ക് ത​രാ​മെ​ന്ന് സ​മ്മ​തി​ച്ച് പ്ര​തി 7,40,000 രൂ​പ മു​ഹ​മ്മ​ദ് റി​യാ​സി​ൽ​നി​ന്നും കൈ​പ്പ​റ്റി. പ​ണം മു​ൻ​കൂ​ർ കൈ​പ്പ​റ്റി​യ​ശേ​ഷം കാ​റി​ന്‍റെ രേ​ഖ​ക​ളും കൈ​മാ​റി. ഡ​ല്‍​ഹി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ന്‍റെ ഓ​ണ​ർ​ഷി​പ് വേ​ഗ​ത്തി​ല്‍ മാ​റ്റി കാ​ർ കൈ​മാ​റാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​രാ​തി​ക്കാ​ര​നെ മ​ട​ക്കി അ​യ​ച്ചു. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി കാ​ര്‍ കൈ​മാ​റി​യി​ല്ല.

പ​ണം തി​രി​കെ ന​ൽ​കാ​നും ത​യ്യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് റി​യാ​സ് പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up