x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടും ചു​മ​ത​ല​യേ​ൽ​ക്കാ​ൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധം


Published: June 20, 2026 06:20 AM IST | Updated: June 20, 2026 06:20 AM IST

നെ​ടു​മ​ങ്ങാ​ട് : സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും ചു​മ​ത​ല​യേ​ൽ​ക്കാ​ൻ എ​ത്തി​യ സി​ന്ധു​വി​നെ​തി​രെ ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വെ​ള്ള​നാ​ട് ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് തു​റ​ന്നു​ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​മാ​യി .

സ​ർ​ക്കാ​ർ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​മാ​യി വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി​യ സി​ന്ധു​വി​ന് ചു​മ​ത​ല​യേ​ൽ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ​ഞ്ചാ​യ​ത്ത് വ​നി​താ മെ​മ്പ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച് സി​ന്ധു​വി​നെ സെ​ക്ര​ട്ട​റി​യാ​യി തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ​പ് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വെ​ള്ള​നാ​ട് ശ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റായി ചു​മ​ത​ല​യേ​റ്റ സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്ത് വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്കം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ത​ട​ഞ്ഞു​വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ അ​ന്ന​ത്തെ സെ​ക്ര​ട്ട​റി സി​ന്ധു ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സം രൂ​ക്ഷ​മാ​യ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ലു​ള്ള ശീ​ത​സ​മ​രം തു​ട​ർ​ന്നു​വെ​ന്നാ​ണ് വി​വ​രം.

പി​ന്നീ​ട് വി​വി​ധ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ സി​ന്ധു​വി​നെ അ​രു​വി​ക്ക​ര​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വു​പ്ര​കാ​രം വീ​ണ്ടും വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലേ​ക്കാ​ണ് സി​ന്ധു​വി​നെ നി​യ​മി​ച്ച​ത്. ഇ​തി​നെ​തി​രെ​യാ​ണ് ഭ​ര​ണ​പ​ക്ഷം ഇ​പ്പോ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ​ഉ​ച്ച​ക്ക് ശേ​ഷം സെ​ക്ര​ട്ട​റി പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ചു​മ​ത​ലയേ​റ്റു.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up