x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സ്മ​യ തീ​ര​ത്ത് ക​ട​ലി​ന്‍റെ മ​ക്ക​ള്‍


Published: June 20, 2026 06:11 AM IST | Updated: June 20, 2026 06:11 AM IST

കൊ​ല്ലം: ജി​ല്ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്കും മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്കും ആ​ശ്വാ​സ​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ നി​റ​ഞ്ഞ ആ​ദ്യ​ത്തെ ബ​ജ​റ്റ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ത​ന്ത്ര​പ​ര​മാ​യ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ഏ​കീ​കൃ​ത സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​യി സം​യോ​ജി​പ്പി​ക്കു​ന്ന സ​തേ​ണ്‍ കേ​ര​ളാ ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​റും അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക, അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്രം, കാ​ക്ക​ാഴം പ​ള്ളി, മ​ണ്ണാ​റശാ​ല, കൃ​ഷ്ണ​പു​രം കൊ​ട്ടാ​രം, മാ​താ അ​മൃ​താ​ന്ദ​മ​യി മ​ഠം, ഓ​ച്ചി​റ ക്ഷേ​ത്രം തു​ട​ങ്ങി​യ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ത്തി തീ​ര്‍​ഥാ​ട​ന ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി എ​ന്നി​വ​യും യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം.

ധ​ന​കാ​ര്യ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ല്‍ ക​ട​ലി​ന്‍റെ മ​ക്ക​ള്‍​ക്ക് മ​ണ്ണെ​ണ്ണ സ​ബ്‌​സി​ഡി വ​ർ​ധ​ന​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് തീ​ര​ദേ​ശ​ത്തി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു വ​ലി​യ ആ​ശ്വാ​സ​മേ​കി ബോ​ട്ടു​ക​ള്‍​ക്കു​ള്ള മ​ണ്ണെ​ണ്ണ സ​ബ്‌​സി​ഡി ലി​റ്റ​റി​ന് 75 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി. വ​ര്‍​ഷ​ങ്ങ​ളാ​യി തീ​ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​ട്ടും രേ​ഖ​ക​ളി​ല്ലാ​ത്ത പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി, പ​ട്ട​യ​മി​ല്ലാ​ത്ത എ​ല്ലാ തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്കും പ​ട്ട​യം ന​ല്‍​കു​മെ​ന്നും ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​വ​ര്‍​ക്കാ​യി മാ​ത്രം പ്ര​ത്യേ​ക ഭ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. തീ​ര​ദേ​ശ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കും ഉ​പ​ജീ​വ​ന​ത്തി​നും പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ക​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​പ​ക​ട ഇ​ന്‍​ഷ്വറ​ന്‍​സ് തു​ക പ​രി​ഷ്‌​ക​രി​ക്ക​മെ​ന്നു​ള്ള പ്ര​ഖ്യാ​പ​ന​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് റെ​സ്‌​ക്യൂ ബോ​ട്ടു​ക​ളും വ​നി​ത​ക​ള്‍​ക്ക് മ​ത്സ്യവി​പ​ണ​ന​ത്തി​ന് ഷീ ​സ്‌​കൂ​ട്ട​റു​ക​ളും അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​കാ​ന്‍ ക​ഴി​യാ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ വേ​ദ​നം ന​ല്‍​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ജി​ല്ല​യി​ലെ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​ശ്വാസ​മാ​യി.

കോ​ഴി​മാം​സ പ്രോ​സ​സിം​ഗ് പ്ലാ​ന്‍റ്

കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കോ​ട്ടു​ക്ക​ലി​ല്‍ മ​ണി​ക്കൂ​റി​ല്‍ 1000 കോ​ഴി​ക​ളെ പ്രോ​സ​സ് ചെ​യ്യാ​ന്‍ ശേ​ഷ​യു​ള്ള ആ​ധു​നി​ക കോ​ഴി​മാം​സ പ്രോ​സ​സിം​ഗ് പ്ലാ​ന്‍റും ഒ​രു പെ​റ്റ് ഫു​ഡ് ഫാ​ക്ട​റി​യും ആ​രം​ഭി​ക്കും.

പോ​ലീ​സ് സ്റ്റേ​ഷ​ൻ
പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ൽ പ​ട്ടാ​ഴി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കും.

മാ​രി​ടൈം മ്യൂ​സി​യം

പു​രാ​ത​ന തു​റ​മു​ഖ​മാ​യ മു​സി​രി​സ് മു​ത​ൽ പേ​രു​കേ​ട്ട ബേ​പ്പൂ​ർ ഉ​രു നി​ർ​മ്മാ​താ​ക്ക​ൾ വ​രെ​യും കൊ​ല്ലം (ക്വാ​യി​ലോ​ൺ) ട്രേ​ഡ് റൂ​ട്ട് മു​ത​ൽ ആ​ധു​നി​ക കാ​ല​ത്തെ വി​ഴി​ഞ്ഞം ആ​ഴ​ക്ക​ട​ൽ തു​റ​മു​ഖം വ​രെ​യും കേ​ര​ള​ത്തി​ന് മാ​രി​ടൈം ച​രി​ത്ര​ത്തി​ൽ കേ​ന്ദ്ര​സ്ഥാ​ന​മു​ണ്ട്. ഈ ​പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് ഇ​തേ​ക്കു​റി​ച്ച് അ​റി​വ് ന​ൽ​കു​ന്ന​തി​നു​മാ​യി കേ​ര​ള​ത്തി​ന്‍റെ സ​മു​ദ്ര​യാ​ത്രാ ച​രി​ത്രം, ക​പ്പ​ൽ നി​ർ​മ്മാ​ണ പാ​ര​മ്പ​ര്യം, വാ​ണി​ജ്യ​പൈ​തൃ​കം, ക​ട​ൽ​മേ​ഖ​ലാ ജീ​വി​ത സം​സ്കാ​രം എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്ന ഒ​രു അ​ന്ത​ർ​ദേ​ശീ​യ മാ​രി​ടൈം മ്യൂ​സി​യം സ്ഥാ​പി​ക്കും.

സം​വേ​ദ​നാ​ത്മ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, പൗ​രാ​ണി​ക രേ​ഖ​ക​ളു​ടെ ശേ​ഖ​ര​ങ്ങ​ൾ, ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കേ​ര​ള മാ​രി​ടൈം ടൂ​റി​സ​ത്തി​ൻ്റെ അ​ടി​ത്ത​റ​യാ​യി​രി​ക്കും ഇ​ത്.

കേ​ര​ള​ത്തെ മു​ൻ​നി​ര എ​ക്കോ​ണ​മി​യും മാ​രി​ടൈം ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ്ബും ആ​യി മാ​റ്റു​ന്ന​തി​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​ത്തി​നു നി​ദ​ർ​ശ​ന​മാ​യി​രി​ക്കും ഈ ​മ്യൂ​സി​യം. ഇ​തി​നാ​യി 50 കോ​ടി രൂ​പ വ​ക​യി​രു​ത്തു​ന്നു.

സ​തേ​ൺ കേ​ര​ളാ ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​ർ

ലോ​കോ​ത്ത​ര​മാ​യ വി​ഴി​ഞ്ഞ​ത്തെ ആ​ഴ​ക്ക​ട​ൽ തു​റ​മു​ഖം, തീ​ര​ദേ​ശ​ത്തെ നി​ർ​ണാ​യ​ക ധാ​തു​സ​മ്പ​ത്ത്, അ​പൂ​ർ​വ ധാ​തു​ക്ക​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ, ബ​ഹി​രാ​കാ​ശ - സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ൾ, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​ധ്യ​ത​ക​ളു​ള്ള ഒ​രു ബ്ലൂ ​ഇ​ക്കോ​ണ​മി എ​ന്നി​ങ്ങ​നെ സ​വി​ശേ​ഷ ഘ​ട​ക​ങ്ങ​ൾഒ​ത്തു ചേ​രു​ന്ന തെ​ക്ക​ൻ ജി​ല്ല​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​വും കൊ​ല്ല​വും ആ​ല​പ്പു​ഴ​യും. ഈ ​മൂ​ന്ന് ജി​ല്ല​ക​ളെ​യും ത​ന്ത്ര​പ​ര​മാ​യ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു ഏ​കീ​കൃ​ത സാ​മ്പ​ത്തി​ക മേ​ഖ​ല​യാ​യി സം​യോ​ജി​പ്പി​ക്കു​ന്ന സ​തേ​ൺ കേ​ര​ളാ ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​ർ സൃ​ഷ്ടി​ക്കും.

ബ്ലൂ ​ഇ​ക്കോ​ണ​മി ത​ല​സ്ഥാ​നം

കൊ​ല്ല​ത്തെ ധാ​തു സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ഇ​ന്ത്യ​യു​ടെ ബ്ലൂ ​ഇ​ക്കോ​ണ​മി ത​ല​സ്ഥാ​ന​മാ​യി മാ​റ്റും. ഈ ​ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഭ​ര​ണ​പ​ര​വും ന​യ​പ​ര​വു​മാ​യ ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​ന് ഒ​രു വി​ദ​ഗ്ധ ഏ​ജ​ൻ​സി വ​ഴി വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും. റ​യ​ർ എ​ർ​ത്ത് ആ​ൻ​ഡ് ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ​സ് കോ​റി​ഡോ​റി​നാ​യി 100 കോ​ടി രൂ​പ​യും സ​തേ​ൺ കേ​ര​ളാ ഇ​ക്ക​ണോ​മി​ക് കോ​റി​ഡോ​റി നാ​യി 50 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തു​ന്നു.

ഫി​ഷ​റീ​സ് സ​ബ് പ്ലാ​ൻ

മ​ത്സ്യ ല​ഭ്യ​ത​യി​ലു​ള്ള കു​റ​വ്, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ, ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല, വി​ല​യി​ലെ അ​സ്ഥി​ര​ത എ​ന്നി​വ മൂ​ലം മ​ത്സ്യ മേ​ഖ​ല​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വി​ഭാ​ഗ​ത്തി​ന് പ​ദ്ധ​തി പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള നി​ർ​വ്വ​ഹ​ണ​ത്തി​ൽ ഒ​രു ഫി​ഷ​റീ​സ് സ​ബ് പ്ലാ​ൻ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.

മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നി​ല​വി​ലെ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് തു​ക പ​രി​ഷ്ക​രി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​ദേ​ശ പ​ഠ​ന​ത്തി​നും സ​ഹാ​യം ന​ൽ​കും. വേ​ഗ​ത്തി​ലു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റെ​സ്ക്യൂ ബോ​ട്ടു​ക​ളും വ​നി​ത​ക​ൾ​ക്ക് മ​ത്സ്യ വി​പ​ണ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി ഷീ ​സ്കൂ‌​ട്ട​റു​ക​ളും അ​നു​വ​ദി​ക്കും. മി​ഷ​ൻ സ​മു​ദ്ര​യു​ടെ ഭാ​ഗ​മാ​യി പോ​ർ​ട്ട്സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ഉ​റ​പ്പാ​ക്കും.

മ​ണ്ണെ​ണ്ണ സ​ബ്സി​ഡി, തീ​ര​ദേ​ശ​ക്ഷേ​മം

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ണ്ണെ​ണ്ണ​യ്ക്കു ന​ൽ​കി​വ​രു​ന്ന സ​ബ്‌​സി​ഡി 75 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ന്നു. ക​ട​ലി​ന്‍റെ അ​വ​കാ​ശം ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലെ പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള വ​രെ​യും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഭ​വ​ന ന​ട​പ്പാ​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ വൈ​വി​ധ്യ​മാ​ർ​ന്ന തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കാ​നും, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന് മ​റ്റു തൊ​ഴി​ൽ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​മു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

സ്വ​യം മ​ത്സ്യ​തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ലി​നാ​യി സെ​ൽ​ഫ് ഹെ​ൽ​പ്പ് ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കും. പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത എ​ല്ലാ തീ​ര​ദേ​ശ നി​വാ​സി​ക​ൾ​ക്കും പ​ട്ട​യം ല​ഭ്യ​മാ​ക്കും. സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ സാ​ധി​ക്കാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക​ൾ​ക്ക് വേ​ത​ന സ​ഹാ​യം ല​ഭ്യ​മാ​ക്കും. ഹൈ​ടെ​ക് ഫി​ഷ് ന​ഴ്സ​റി​ക​ൾ​ക്കും, അ​ല​ങ്കാ​ര മ​ത്സ്യ​കൃ​ഷി​ക്കു​മാ​യി സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹ​നം ന​ൽ​കും.

മ​ല​യോ​ര ക​ർ​ഷ​ക ക്ഷേ​മം

മ​ല​യോ​ര മേ​ഖ​ല​യി​ൽ ബ​ഹു​വി​ള കൃ​ഷി രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കും. നി​ർ​മ്മാ​ണം ന​ട​ത്തും. ഇ​തി​നാ​യി ആ​വ​ശ്യ​മാ​യ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും. മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​ട്ട​യ​വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​യി​ട്ടു​ള്ള എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം കാ​ണും. കോ​ട​തി​കേ​സു​ക​ൾ പെ​ട്ടെ​ന്നു തീ​ർ​പ്പാ​ക്കി ക​ർ​ഷ​ക താ​ല്പ​ര്യം സം​ര​ക്ഷി​ച്ച് പ​ട്ട​യ വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

കോ​സ്റ്റ​ല്‍ കെ​യ​ര്‍​ യൂ​ണി​റ്റു​ക​ള്‍

തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നാ​യി പ്ര​ത്യേ​ക കോ​സ്റ്റ​ല്‍ കെ​യ​ര്‍​യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ച്ച് ചി​കി​ത്സ ഉ​റ​പ്പാ​ക്കും

മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം

വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 243.80 കോ​ടി രൂ​പ വ​ക​യി​രു​ത്തു​ന്നു. സം​സ്ഥാ​ന​ത്ത് മ​ല​യോ​ര ക​ർ​ഷ​ക​രും മ​റ്റു ജ​ന​ങ്ങ​ളും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഭീ​ഷ​ണി​യി​ലാ​ണ്. കേ​ര​ള ത്തി​ലെ ക​ടു​വ, പു​ലി എ​ന്നി​വ​യു​ടെ ശാ​സ്ത്രീ​യ സെ​ൻ​സ​സ് ന​ട​ത്തി അ​വ​യെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള നി​യ​മ വി​ധേ​യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഇ​തി​നാ​യി ആ​കെ 192.20 കോ​ടി രൂ​പ വ​ക​യി​രു​ത്തു​ന്നു. ആ​ർ​ആ​ർ​ടി സം​ഘ​ത്തെ വ​ന്യ​ജീ​വി ശ​ല്യം ഏ​റെ രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്വീ​ക​രി​ക്കും.

ക​ശു​വ​ണ്ടി, ക​യ​ർ, ക​ര​കൗ​ശ​ലം

ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​മ​ഗ്ര പാ​ക്കേ​ജി​നു രൂ​പം ന​ൽ​കും. പൂ​ട്ടി കി​ട​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ​ക്ക് ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്ന് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​ക്കാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കൈ​ത്ത​റി, ക​ര​കൗ​ശ​ല വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ആ​ഗോ​ള ത​ല​ത്തി​ൽ വി​ൽ​ക്കാ​ൻ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോം നി​ർ​മ്മി​ക്കു​ക​യും സൂ​ത​ന യ​ന്ത്ര സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കാ​നും തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും പ്ര​ത്യേ​ക പ്രോ​ത്സാ​ഹ​നം ന​ൽ​കും.

സം​സ്ഥാ​ന​ത്തെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന മ​ൺ​പാ​ത്ര തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. ക​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണി ഉ​റ​പ്പു​വ​രു​ത്താ​നാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി വ​ർ​ദ്ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​കും.

കേ​ര​ള മാ​രി​ടൈം പോ​ളി​സി

സം​സ്ഥാ​ന​ത്തെ നി​ർ​ണാ​യ​ക​മാ​യ നാ​ല് പ്ര​ധാ​ന നോ​ൺ മേ​ജ​ർ തു​റ​മു​ഖ​ങ്ങ​ളാ​യ വി​ഴി​ഞ്ഞം കോ​വ​ളം, കൊ​ല്ലം, ബേ​പ്പൂ​ർ, അ​ഴീ​ക്ക​ൽ എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​നാ​യും, ക​ട​ൽ വ​ഴി​യു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നും, മ​റ്റ് തു​റ​മു​ഖ അ​ധി​ഷ്ഠി​ത വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും, ലോ​ജി​സ്റ്റി​ക്‌​സ്, ക​പ്പ​ൽ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും,

മ​റ്റു 13 നോ​ൺ മേ​ജ​ർ തു​റ​മു​ഖ​ങ്ങ​ളി​ലെ തു​റ​മു​ഖ ഭൂ​മി​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, മ​റ്റ് ആ​സ്തി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത ത്തോ​ടെ മാ​രി​ടൈം ടൂ​റി​സം, ലോ​ജി​സ്റ്റി​ക്സ‌്, മാ​രി​ടൈം വ്യ​വ​സാ​യം, മാ​രി​ടൈം നി​യ​മ വി​ദ്യാ​ഭ്യാ​സം, മാ​രി​ടൈം മ്യൂ​സി​യം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന കേ​ര​ള മാ​രി​ടൈം പോ​ളി​സി രൂ​പീ​ക​രി​ക്കും.

അ​ഷ്‌ടമു​ടി ടു​റി​സം, റ​വ​ന്യു​ട​വ​ർ, സ്കൈ​വേ

അ​ഷ്‌ടമു​ടി ടു​റി​സം പ്രോ​ല്‍​സാ​ഹി​പ്പി​ക്കും. പ​ത്ത​നാ​പു​രം ടൗ​ണ്‍ റി​ങ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ഒ​രു കോ​ടി രു​പ. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ റ​വ​ന്യു ട​വ​ര്‍, ചി​ന്ന​ക്ക​ട​യി​ല്‍ സ്‌​കൈ​വേ, അ​ര്‍​ബ​ന്‍ പാ​ര്‍​ക്ക് എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​ന് പ്രാ​ഥ​മി​ക ചെ​ല​വു​ക​ള്‍​ക്കാ​യി അ​ഞ്ചു കോ​ടി.

ച​വ​റ​യ്ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന വി​ക​സ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

ച​വ​റ : സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ച​വ​റ മ​ണ്ഡ​ല​ത്തി​ന് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന വി​ക​സ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍. ച​വ​റ - പൊ​ന്മ​ന പാ​ലം, തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്തി​ലെ കാ​ട​ന്‍​മൂ​ല-​കൊ​ച്ചു​തു​രു​ത്ത് പാ​ലം എ​ന്നി​വ യ​ഥാ​ര്‍​ഥ്യ​മാ​ക്കും. ച​വ​റ, നീ​ണ്ട​ക​ര ഫൗ​ണ്ടേ​ഷ​ന്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള മ​ള്‍​ട്ടി പ്ര​ഫ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് നെ​റ്റ്‌​സ്, ഇ​ന്‍​ഡോ​ര്‍ കോ​ര്‍​ട്ടു​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സ്‌​പോ​ര്‍​ട്സ് അ​ക്കാ​ദ​മി സ്ഥാ​പി​ക്കും. ച​വ​റ, പ​ന്മ​ന, തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പൈ​പ്പ് റോ​ഡി​ല്‍ കെ​എം​എ​സ് ഓ​ഡി​റ്റോ​റി​യം മു​ത​ല്‍ കൂ​ന​ല്‍​ചാ​ല്‍ വ​രെ ടാ​റിം​ഗ് ന​ട​ത്തും. ച​വ​റ, കോ​വി​ല്‍​തോ​ട്ടം ലൈ​റ്റ് ഹൗ​സ് മു​ത​ല്‍ വെ​ള്ള​നാ​തു​രു​ത്ത് വ​രെ അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ തീ​ര​പ്ര​ദേ​ശ​ത്ത് സൈ​ക്കി​ള്‍ ട്രാ​ക്കും ന​ട​പ്പാ​ത​യും സ്ഥാ​പി​ക്കും.

നീ​ണ്ട​ക​ര പ​ഴ​യ ദേ​ശീ​യ​പാ​ത ബി​റ്റ് റോ​ഡ്, വെ​റ്റ​മു​ക്ക് - പ​ഴ​യ ദേ​ശീ​യ​പാ​ത - ചി​പ്പിം​ഗ് കാ​ര്‍​പെ​റ്റ്, ച​വ​റ ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സ് കെ​ട്ടി​ടം അ​ടി​വ​ശം പാ​ര്‍​ക്കിം​ഗ് ഏ​രി​യ, ചാ​ര്‍​ജിം​ഗ് സോ​ഴ്സ്, ഒ​ന്നാ​മ​ത്തെ നി​ല ഓ​ഫീ​സ് കെ​ട്ടി​ടം, ഇ​ന്റ​ര്‍​ലോ​ക്ക്, ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ന്‍. തേ​വ​ല​ക്ക​ര - പി​എ​ച്ച്‌​സി ജം​ഗ്ഷ​ന്‍ - കോ​ണി​മു​ക്ക് - നെ​ല്‍്പ​റ​മ്പ് കൈ​ത​പ്പു​ഴ ടാ​റിം​ഗ്, ഓ​ട നി​ര്‍​മാ​ണം.

കൊ​ല്ലം മീ​ന​ത്തു​ചേ​രി​യി​ലെ വി​വി​ധ തു​രു​ത്തു​ക​ളി​ല്‍ പാ​ര്‍​ശ്വ സം​ര​ക്ഷ​ണ​വും ഡ്രെ​യി​നേ​ജു​ക​ളും വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ പ്ര​വൃ​ത്തി​ക​ളും. ച​വ​റ സൊ​സൈ​റ്റി മു​ക്ക് - മേ​നാ​മ്പ​ള്ളി​ക്ക​ട​വ് റോ​ഡ് / മു​ക്ക​ട മു​ക്ക് - ക​രാ​റ്റേ ക​ട​വ് റോ​ഡ്, ചി​പ്പിം​ഗ് കാ​ര്‍​പെ​റ്റ്, തേ​വ​ല​ക്ക​ര വാ​ര്‍​ഡ് 19 ലെ ​ക​ളേ​ള​ഴു​ത്ത് - കോ​ട്ടൂ​ര്‍ റോ​ഡ്, സ്‌​നേ​ഹ ഓ​ഡി​റ്റോ​റി​യം സി​ദ്ധ വൈ​ദ്യ​ശാ​ല - സ്ട്രാ​റ്റ് ഫോ​ര്‍​ഡ് സ്‌​കൂ​ള്‍ - കോ​ട്ടൂ​ര്‍ മു​ക്ക് - മു​ക​ള​ത്ത​റ റോ​ഡ് ചി​പ്പിം​ഗ് കാ​ര്‍​പെ​റ്റ്. പ​ന്മ​ന വാ​ര്‍​ഡ് ആ​റ് - കു​റ്റി​വ​ട്ടം മീ​ന്‍​ച​ന്ത മു​ത​ല്‍ പു​തി​യ വീ​ട്ടി​ല്‍ കി​ഴ​ക്കു​വ​ശം വ​രെ ഓ​ട നി​ര്‍​മാ​ണ​വും കോ​ണ്‍​ക്രീ​റ്റും പ​ന്മ​ന മേ​ക്കാ​ട് വാ​ര്‍​ഡി​ല്‍ വ​ണ്ടി​ത്ത​റ മു​ക്ക് - വ​യ​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് കൂ​ടെ​യു​ള്ള റോ​ഡ് കോ​ണ്‍​ക്രീ​റ്റ്,

ടാ​റിം​ഗ് (400 മീ​റ്റ​ര്‍) നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും സ​ഞ്ച​രി​ക്കു​ന്ന​തി​നു​ള്ള റോ​ഡ് ടാ​റിം​ഗ്, കോ​ണ്‍​ക്രീ​റ്റ്, ന​ട​പ്പാ​ത, ന​ട​പ്പാ​ത​യ്ക്കി​രു​വ​ശ​വും ചെ​ടി​ക​ളും ഫു​ട്പാ​ത്ത് ലൈ​റ്റു​ക​ളും. ച​വ​റ ഭ​ര​ണി​ക്കാ​വ് ത​ല​മു​കി​ല്‍ റോ​ഡ് - അ​വി​ടെ നി​ന്നും മൊ​ട്ട​യ്ക്ക​ല്‍ പ​ടി​ഞ്ഞാ​റു​വ​ശം - ച​വ​റ ഭ​ര​ണി​ക്കാ​വ് റോ​ഡ്, ചി​പ്പി​ംഗ് കാ​ര്‍​പെ​റ്റ്.

ച​വ​റ പ​ഴ​യ എ​സ്ബി ബാ​ങ്കി​ന് പ​ടി​ഞ്ഞാ​റോ​ട്ട് - ടി.​എ​സ് ക​നാ​ല്‍ വ​രെ റോ​ഡ് ചി​പ്പിം​ഗ് കാ​ര്‍​പെ​റ്റ്. മു​കു​ന്ദ​പു​രം -അ​മ്മ​വീ​ട് തെ​ക്ക് - പു​ത്തേ​ഴ​ത്ത് റോ​ഡ് ടാ​റിം​ഗ്. തേ​വ​ല​ക്ക​ര (വാ​ര്‍​ഡ് - 19) കു​ഴം​കു​ളം - ചോ​ല​യി​ല്‍ പാ​ടം ഓ​ട​യും ക​വ​റിം​ഗ് സ്ലാ​ബും. ച​വ​റ ത​ട്ടാ​ശേ​രി- ടി​എ​സ് ക​നാ​ല്‍ റോ​ഡ്, ഓ​ട, ബാ​ക്കി ഭാ​ഗം കോ​ണ്‍​ക്രീ​റ്റ്, റോ​ഡ് ടാ​റിം​ഗ്. പ​ന്മ​ന പോ​രൂ​ക്ക​ര വാ​ര്‍​ഡ് 22 - പൊ​ന്‍​വ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​നു പ​ടി​ഞ്ഞാ​റ് വ​ശം - വാ​ണി​യ​ത്ത് മു​ക്ക് -പാ​ല​യ്ക്ക​ത്ത​റ റോ​ഡ് കോ​ണ്‍​ക്രീ​റ്റ്, ഓ​ട നി​ര്‍​മാ​ണം. കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ ഡി​വി​ഷ​ന്‍ 2 - പ​ഴ​യ പാ​ലം ക​റ​ങ്ങ​യി​ല്‍ ജം​ഗ്ഷ​ന്‍ ബി​സി ഓ​വ​ര്‍​ലേ. പ​ന്മ​ന പോ​സ്റ്റ് ഓ​ഫീ​സി​നു പ​ടി​ഞ്ഞാ​റു​വ​ശം മു​ത​ല്‍ വ​ട​ക്കോ​ട്ട് മീ​നാം​തോ​ട്ടി​ല്‍ ക്ഷേ​ത്രം - മേ​ക്കാ​ട് എ ​വ​ണ്‍ ലൈ​ബ്ര​റി റോ​ഡ് ടാ​റിം​ഗ്,

ച​വ​റ പ​ഞ്ചാ​യ​ത്ത് - മു​ക്കു​തോ​ട് ഗ്രൗ​ണ്ട് നി​ര്‍​മാ​ണം. ച​വ​റ മി​ന​റ​ല്‍ പാ​ര്‍​ക്ക്, ച​വ​റ ബ​സ് സ്റ്റാ​ന്‍​ഡ്് - ഒ​എ​ന്‍​വി റോ​ഡ് - അ​റ​യ്ക്ക​ല്‍ ക്ഷേ​ത്രം -സൊ​സൈ​റ്റി മു​ക്ക് - കൊ​ട്ടു​കാ​ട് - ന​ല്ലെ​ഴു​ത്ത് മു​ക്ക് - ബി ​സി. ഓ​വ​ര്‍​ലേ. ച​വ​റ - കൈ​ത​വ​ന മു​ക്ക് - പു​ത്ത​ന്‍​കാ​വ് റോ​ഡ് ടാ​റിം​ഗ്, ചി​പ്പിം​ഗ് കാ​ര്‍​പെ​റ്റ് നി​ര്‍​മാ​ണം, മു​കു​ന്ദ​പു​രം - പു​ത്തേ​ഴ​ത്ത് കി​ഴ​ക്കു​വ​ശം മു​ത​ല്‍ അ​മ്മ​വീ​ട് ജം​ഗ്ഷ​ന്‍ വ​രെ കോ​ണ്‍​ക്രീ​റ്റ് എ​ന്നി​വ​യാ​ണ് ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ചി​ന്ന​ക്ക​ട ആ​കാ​ശ​പാ​ത: കൊ​ല്ല​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റും

കൊ​ല്ലം : ന​ഗ​ര​ത്തി​ലെ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മു​ത​ൽ താ​ലൂ​ക്ക് ഓ​ഫീ​സ് വ​രെ നീ​ളു​ന്ന പു​തി​യ എ​ലി​വേ​റ്റ​ഡ് ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റും.

ചി​ന്ന​ക്ക​ട സ്കൈ​വേ ആ​ൻ​ഡ് അ​ർ​ബ​ൻ പാ​ർ​ക്ക് പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​കൊ​ല്ലം കോ​ർ​പറേ​ഷ​ൻ രൂ​പ​രേ​ഖ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച ഈ ​പ​ദ്ധ​തി​ക്ക് ആ​കെ 200 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ന​ഗ​ര​ത്തെ ര​ണ്ടാ​യി മു​റി​ക്കു​ന്ന നി​ല​വി​ലെ റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ വ​ലി​യ വ​ൻ​മ​തി​ൽ' പൊ​ളി​ച്ചു​മാ​റ്റി, തൂ​ണു​ക​ളി​ൽ വ​ലി​യ ആ​കാ​ശ​പ്പാ​ത നി​ർ​മി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.​ഈ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:​ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യു​ള്ള നി​ർ​മാ​ണ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം ചി​ന്ന​ക്ക​ട ക്ലോ​ക്ക് ട​വ​ർ മു​ത​ൽ കോ​ൺ​വെ​ന്‍റ് ജംഗ്ഷ​ൻ വ​രെ​യു​ള്ള 900 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ആ​കാ​ശ​പ്പാ​ത നി​ർ​മാ​ണ​മാ​ണ് ഇ​തി​ന് 120 ചെ​ല​വ് വ​രും.

ര​ണ്ടാംഘ​ട്ട​ത്തി​ൽ ക്ലോ​ക്ക് ട​വ​റി​ൽ നി​ന്നും പ​ബ്ലി​ക് ലൈ​ബ്ര​റി ഭാ​ഗ​ത്തേ​ക്ക് 400 മീ​റ്റ​ർ ദൂ​ര​ത്തി​ൽ പാ​ത നീ​ട്ടും. ആ​കെ 1.10 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഈ ​സ്കൈ​വേ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ന് 80 കോ​ടി​യാ​ണ് ചി​ല​വ്.

അ​ത്യാ​ധു​നി​ക ഡി​സൈ​നും അ​ർ​ബ​ൻ പാ​ർ​ക്കും

ആ​കാ​ശ​പ്പാ​ത​യ്ക്ക് താ​ഴെ​യു​ള്ള സ്ഥ​ലം പൂ​ർ​ണമാ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന ക​ളി​ക്ക​ള​ങ്ങ​ൾ, ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് ഗാ​ർ​ഡ​നു​ക​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന സ്മാ​ർ​ട്ട് അ​ർ​ബ​ൻ പാ​ർ​ക്കാ​ക്കി മാ​റ്റും. 12 മീ​റ്റ​ർ വീ​തി​യി​ൽ ര​ണ്ടു​വ​രി പാ​ത​യാ​യി ഒ​റ്റ​ത്തൂ​ണു​ക​ളി​ലാ​ണ് ഇ​ത് നി​ർ​മി​ക്കു​ക.

ഇ​തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ചു​ണ്ട​ൻ​വ​ള്ള​ത്തി​ന്‍റെ രൂ​പ​ത്തി​ലും കൈ​വ​രി​ക​ൾ തി​ര​മാ​ല​ക​ളു​ടെ രൂ​പ​ത്തി​ലു​മാ​യി​രി​ക്കും. നി​ല​വി​ലെ ട്രാ​ഫി​ക് റൗ​ണ്ടി​ൽ 4 തൂ​ണു​ക​ളി​ലാ​യി ഒ​രു ട്രി​ബ്യൂ​ട്ട് ട​വ​റും അ​തി​നു മു​ക​ളി​ൽ ഗ്ലോ​ബും സ്ഥാ​പി​ക്കും.

നി​ല​വി​ലു​ള്ള മേ​ൽ​പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ലെ വ​ലി​യ കോ​ൺ​ക്രീ​റ്റ് മ​തി​ൽ കാ​ര​ണം ചി​ന്ന​ക്ക​ട​യി​ലെ​യും പാ​യി​ക്ക​ട​യി​ലെ​യും വ്യാ​പാ​രി​ക​ളു​ടെ ബി​സി​ന​സ്സ് സ്ഥാ​പ​ന​ങ്ങ​ൾ മ​റ​ഞ്ഞു​പോ​വു​ക​യും കാ​ൽ​ന​ട​യാ​ത്ര ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വ​ൻ​മ​തി​ൽ ഒ​ഴി​വാ​ക്കി തൂ​ണു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന് കൂ​ടു​ത​ൽ ഭം​ഗി​യും മി​ക​ച്ച ഗ​താ​ഗ​ത സൗ​ക​ര്യ​വും കൈ​വ​രും.

Tags : Local News Nattuvishesham Kollam

Recent News

Corehub Up