തൃശൂർ: ഹോട്ടൽ, കാറ്ററിംഗ് മേഖലകളുടെ വളർച്ച ലക്ഷ്യമിട്ടും ബിസിനസ് സാധ്യത വിപുലപ്പെടുത്താനും കേരള കാറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടെൻഡെക് കാറ്ററിംഗ് എക്സ്പോ ഇന്നുമുതൽ 19 വരെ അങ്കമാലി അഡ്ലക്സ് കണ്വെൻഷൻ സെന്ററിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ഹോട്ടൽ, കാറ്ററിംഗ്, ഫുഡ് പ്രോസസിംഗ്, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയുടെ വിവിധ ഉത്പന്നങ്ങൾ, സേവനങ്ങൾ, ഇവയുടെ നൂതന സാങ്കേതികവിദ്യ പ്രദർശനം എന്നിവയും എക്സ്പോയിലുണ്ടാകും.
1.2 ലക്ഷം ചതുരശ്ര അടിയിൽ ഒരുക്കുന്ന പ്രദർശനത്തിൽ മുന്നൂറോളം കന്പനികളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കേരള കാറ്ററേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് ജോയ് വർഗീസ്, ആഷിൻ കരിപ്പായി, സുബ്രഹ്മണ്യൻ, ജോയ് എന്നിവർ അറിയിച്ചു.