Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Bishop

Kottayam

​​നി​​ഖ്യാ സൂനഹ​​ദോ​​സ് ക്രി​​സ്തീ​​യ വി​​ശ്വാ​​സ​​ത്തി​​ന്‍റെ ആ​​ത്മീ​​യ അ​​ടി​​ത്ത​​റ: കാ​​തോ​​ലി​​ക്കാ ബാ​​വാ

കോ​​ട്ട​​യം: ക്രി​​സ്തീ​​യ വി​​ശ്വാ​​സ​​ത്തി​​ന്‍റെ ആ​​ത്മീ​​യ അ​​ടി​​ത്ത​​റ​​യാ​​ണ് നി​​ഖ്യാ സൂന​​ഹ​​ദോ​​സെ​​ന്ന് മ​​ല​​ങ്ക​​ര സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ ബ​​സേ​​ലി​​യോ​​സ് മാ​​ര്‍ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ന്‍ കാ​​തോ​​ലി​​ക്കാ ബാ​​വാ.

മ​​ല​​ങ്ക​​ര ഓ​​ര്‍ത്ത​​ഡോ​​ക്‌​​സ് സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യം പ​​ഴ​​യ സെ​​മി​​നാ​​രി​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച നി​​ഖ്യാ സു​​ന്ന​​ഹ​​ദോ​​സി​​ന്‍റെ 1700-ാം വാ​​ര്‍ഷി​​കം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. നി​​ഖ്യാ വാ​​ര്‍ഷി​​കം ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ യോ​​ജി​​പ്പി​​നെ​​ക്കു​​റി​​ച്ചു​​ള്ള ഓ​​ര്‍മ​​പ്പെ​​ടു​​ത്ത​​ലാ​​ണ്.

എ​​ഡി 325ല്‍ ​​സു​​ന്ന​​ഹ​​ദോ​​സ് ന​​ട​​ന്ന അ​​തേ​​സ്ഥ​​ല​​ത്ത് ഇ​​ത​​ര സ​​ഭാ​​ധ്യ​​ക്ഷ​​ന്‍മാ​​ര്‍ക്കൊ​​പ്പം ഒ​​രു​​മി​​ച്ച് പ്രാ​​ര്‍ഥി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​ത് നി​​യോ​​ഗ​​മാ​​യി കാ​​ണു​​ന്നു​​വെ​​ന്നും കാ​​തോ​​ലി​​ക്കാ ബാ​​വാ പ​​റ​​ഞ്ഞു.


എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി ഡോ. ​​യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ക്രി​​സോ​​സ്റ്റ​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ഭാ സെ​​ക്ര​​ട്ട​​റി ബി​​ജു ഉ​​മ്മ​​ന്‍, ഡോ. ​​യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ദീ​​യ​​സ്‌​​കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ, മ​​ല​​ങ്ക​​ര മാ​​ര്‍ത്തോ​​മ്മാ സ​​ഭ സ​​ഫ്ര​​ഗ​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്താ ഡോ. ​​ജോ​​സ​​ഫ് മാ​​ര്‍ ബ​​ര്‍ണ​​ബാ​​സ് സ​​ഫ്ര​​ഗ​​ന്‍ മെ​​ത്രാ​​പ്പോ​​ലീ​​ത്താ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ ഗീ​​വ​​ര്‍ഗീ​​സ് മാ​​ര്‍ അ​​പ്രേം, കോ​​ട്ട​​യം വൈ​​ദി​​ക സെ​​മി​​നാ​​രി വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​മാ​​ത്യൂ​​സ് മാ​​ര്‍ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ, വൈ​​ദി​​ക ട്ര​​സ്റ്റി റ​​വ.​​ഡോ. തോ​​മ​​സ് വ​​ര്‍ഗീ​​സ് അ​​മ​​യി​​ല്‍, വൈ​​ദി​​ക സെ​​മി​​നാ​​രി പ്രി​​ന്‍സി​​പ്പ​​ല്‍ റ​​വ.​​ഡോ. ജോ​​ണ്‍ തോ​​മ​​സ് ക​​രി​​ങ്ങാ​​ട്ടി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up