Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cattle At The

Kannur

ചു​വ​ട്ടി​ൽ കാ​ട്ടാ​ന; തെ​ങ്ങി​ൻ മുകളിൽ ‘ബന്ദി’യായി ചെ​ത്തു​തൊ​ഴി​ലാ​ളി

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ ക​യ​റി ക​ള്ളു ചെ​ത്തു​ന്ന​തി​നി​ടെ എ​ത്തി​യ കാ​ട്ടാ​ന തെ​ങ്ങി​ൻ ചു​വ​ട്ടി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല​യു​റ​പ്പി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം ബ്ലോ​ക്ക് അ​ഞ്ചി​ലാ​യി​രു​ന്നു സം​ഭ​വം. ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യ വി​ള​ക്കോ​ട് സ്വ​ദേ​ശി സി​നേ​ഷി​നാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ട്ടാ​ന ഭീ​തി​യി​ൽ തെ​ങ്ങി​ൻ മു​ക​ളി​ൽ ക​ഴി​ച്ചു കൂ​ട്ടേ​ണ്ടി വ​ന്ന​ത്. പി​ടി​യാ​ന​യാ​ണ് പ്ര​ദേ​ശ​ത്തെ ഏ​റെ നേ​രം ഭീ​തി​യി​ലാ​ക്കി​യ​ത്.

സി​നേ​ഷ് പ​തി​വു​പോ​ലെ രാ​വി​ലെ ക​ള്ളു ചെ​ത്താ​നാ​യി തെ​ങ്ങി​ൽ ക​യ​റി​യ​താ​യി​രു​ന്നു. താ​ഴെ​നി​ന്ന് പ​തി​വി​ന് വി​പ​രീ​ത​മാ​യി ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ചു​വ​ട്ടി​ൽ കാ​ട്ടാ​ന​യെ ക​ണ്ട​ത്. തെ​ങ്ങി​ൻ തോ​ട്ട​ത്തി​ൽ എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ സാ​ധാ​ര​ണ​യാ​യി തെ​ങ്ങ് കു​ലു​ക്കു​ക​യോ ത​ള്ളി​യി​ടു​ക​യോ ആ​ണ് പ​തി​വ്.ഇ​ക്കാ​ര്യം അ​റി​യാ​വു​ന്ന​തി​നാ​ൽ സി​നേ​ഷ് ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ തെ​ങ്ങി​ന്‍റെ മു​ക​ളി​ൽ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​ഞ്ഞ​ത്.

ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും ആ​ന മാ​റി​യി​ല്ല. ഇ​തോ​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മ​റ്റ് വ​ഴി​ക​ൾ ഇ​ല്ലാ​തെ സി​നേ​ഷ് ഒ​രു സാ​ഹ​സ​ത്തി​ന് മു​തി​ർ​ന്നു. തൊ​ട്ട​ടു​ത്ത തെ​ങ്ങി​ലേ​ക്ക് കെ​ട്ടി​യി​രു​ന്ന മാ​ട്ടു​ക​യ​ർ (ചെ​ത്തു​തൊ​ഴി​ലാ​ളി​ക​ൾ തെ​ങ്ങു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​യ​ർ) വ​ഴി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ടു​ത്ത തെ​ങ്ങി​ലേ​ക്ക് മാ​റി. അ​പ്പോ​ഴും ആ​ന അ​തേ തെ​ങ്ങി​ൻ​ചു​വ​ട്ടി​ൽ ത​ന്നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത തെ​ങ്ങി​ന്‍റെ മു​ക​ളി​ൽ സു​ര​ക്ഷി​ത​നാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം ഫോ​ണെ​ടു​ത്ത് ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ളും പ​ക​ർ​ത്തി. ഏ​റെ​നേ​രം സ​മീ​പ​ത്ത് ചു​റ്റി​ക്ക​റ​ങ്ങി​യ കാ​ട്ടാ​ന തൊ​ട്ട​ടു​ത്ത റോ​ഡ് ഭാ​ഗ​ത്തേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് ഭീ​തി​യ​ക​ന്ന​ത്. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളെ​യും മ​റ്റു​ള്ള​വ​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up