Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CeasefireProposal

വെടിനിർത്തൽ നിർദേശത്തിൽ അമേരിക്ക പ്രതികരണം അറിയിച്ചു: ഇറാൻ

ടെ​​​ഹ്റാ​​​ൻ: ​​​വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നാ​​​യി മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം ല​​​ഭി​​​ച്ച​​​താ​​​യി ഇ​​​റാ​​​ൻ.

ഏ​​​ഴു ദി​​​വ​​​സ​​​ത്തി​​നു​​​ള്ളി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധം മു​​​ഴു​​​വ​​​നാ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കാ​​​നു​​​മു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ളാ​​​ണു ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ ഖ​​​ത്ത​​​ർ വ​​​ഴി ഇ​​​റാ​​​ൻ അ​​​മേ​​​രി​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്.

നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​ള്ളു​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​തി​​​ക​​​ര​​​ണം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ച​​​ത്. ന​​​യ​​​ത​​​ന്ത്ര​​​ത്തി​​​ലൂ​​​ടെ മാ​​​ത്ര​​​മേ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കൂ​​​വെ​​​ന്നും ഇ​​​റാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

യു​​​ദ്ധം എ​​​ട്ടാം മാ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്ക​​​വേ ന്യൂ​​​യോ​​​ർ​​​ക്കി​​​ലു​​​ണ്ടാ​​​യ സ​​​മാ​​​ധാ​​​ന ശ്ര​​​മ​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷ പ​​​ക​​​രു​​​ന്ന​​​താ​​​യി​​​രു​​​ന്നു. ഖ​​​ത്ത​​​റി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ഏ​​​കാ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ൽ എ​​​ത്തി​​​യ​​​താ​​​യും സൂ​​​ച​​​ന​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഗ​​​ൾ​​​ഫി​​​ൽ​​​നി​​​ന്ന് ആ​​​ഗോ​​​ള​​​വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യെ​​​ത്തു​​​ന്ന ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ന്‍റെ പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണം ഇ​​​റാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണു പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള പ്ര​​​ധാ​​​ന ത​​​ട​​​സം. ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്.

Latest News

Corehub Up