പെരിന്തൽമണ്ണ: 73-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്നുവന്ന വാരാഘോഷ പരിപാടികൾക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് സഹകരണ സമ്മേളനം, സെമിനാർ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
സഹകരണ സമ്മേളനം പെരിന്തൽമണ്ണ മുനിസിപ്പൽ വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ മെമ്പർ പി.പി. രവീന്ദ്ര മേനോൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ റെനി ഏബ്രഹാം മികച്ച സഹകരണ സ്ഥാപനങ്ങളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ് വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അസി. രജിസ്ട്രാർ കെ.സിദ്ദിഖ് അക്ബർ, ഇഎംഎസ് ആശുപത്രി ചെയർമാൻ വി.പി. അനിൽ, വി. ബാബുരാജ്, ഇ. രാജേഷ്, വി. സുമേഷ്, മോഹനൻ പുളിക്കൽ, പച്ചീരി ഫാറൂഖ്, കെ. വിനോദിനി, ടി.പി. വിജയൻ, എ.പി. റോഷ്നി, പി. ഗോവിന്ദപ്രസാദ്, എം.കെ. മുഹ്സിൻ, സുകുമാരൻ നായർ, സുരേഷ് മഠത്തിൽ, പി.എം. സാവിത്രി, കെ. യൂസഫ്, കെ. വികാസ്, സി.കെ. അൻവർ, അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന സെമിനാറിൽ ഡോ. മുഹമ്മദ് ഷഹീർ വിഷയാവതരണം നടത്തി. വി.കെ. ഹംസ മോഡറേറ്ററായി. ദാമോദരൻ, എം.എം. മുസ്തഫ, കാസിം മുഹമ്മദ് ബഷീർ, എൻ.എം. ജോൺ മാത്യു, പി. നസീം, ഇ.എൽ. ഏലിക്കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.