x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു


Published: November 19, 2026 11:46 PM IST | Updated: November 19, 2026 11:46 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​ഹ​ക​ര​ണ സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ബി.​ ഫ​സ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: 73-ാമ​ത് സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു​വ​ന്ന വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ സ​മ്മേ​ള​നം, സെ​മി​നാ​ർ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

സ​ഹ​ക​ര​ണ സ​മ്മേ​ള​നം പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ബി. ഫ​സ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ മെ​മ്പ​ർ പി.​പി. ര​വീ​ന്ദ്ര മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ റെ​നി ഏ​ബ്ര​ഹാം മി​ക​ച്ച സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹാ​രി​സ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​സി. ര​ജി​സ്ട്രാ​ർ കെ.​സി​ദ്ദി​ഖ് അ​ക്ബ​ർ, ഇഎംഎ​സ് ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ വി.​പി. അ​നി​ൽ, വി. ​ബാ​ബു​രാ​ജ്, ഇ. ​രാ​ജേ​ഷ്, വി. ​സു​മേ​ഷ്, മോ​ഹ​ന​ൻ പു​ളി​ക്ക​ൽ, പ​ച്ചീ​രി ഫാ​റൂ​ഖ്, കെ. ​വി​നോ​ദി​നി, ടി.​പി. വി​ജ​യ​ൻ, എ.​പി. റോ​ഷ്നി, പി. ​ഗോ​വി​ന്ദ​പ്ര​സാ​ദ്, എം.​കെ. മു​ഹ്സി​ൻ, സു​കു​മാ​ര​ൻ നാ​യ​ർ, സു​രേ​ഷ് മ​ഠ​ത്തി​ൽ, പി.​എം. സാ​വി​ത്രി, കെ. ​യൂ​സ​ഫ്, കെ. ​വി​കാ​സ്, സി.​കെ. അ​ൻ​വ​ർ, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന സെ​മി​നാ​റി​ൽ ഡോ. ​മു​ഹ​മ്മ​ദ് ഷ​ഹീ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി.​കെ. ഹം​സ മോ​ഡ​റേ​റ്റ​റാ​യി. ദാ​മോ​ദ​ര​ൻ, എം.​എം. മു​സ്ത​ഫ, കാ​സിം മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​ൻ.​എം. ജോ​ൺ മാ​ത്യു, പി. ​ന​സീം, ഇ.​എ​ൽ. ഏ​ലി​ക്കു​ട്ടി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : Cooperative Week District News Local News Celebrations Concluded

Recent News

Corehub Up