Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Census Commissioner

സെൻസസിന് നാളെ തുടക്കം; ജാ​​​തി ക​​​ണ​​​ക്കെ​​​ടു​​​പ്പ് ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യ്ക്ക് സെ​​​ൽ​​​ഫ് എ​​​ന്യു​​​മ​​​റേ​​​ഷ​​​നോ​​​ടെ നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും.

ക​​​ർ​​​ണാ​​​ട​​​ക, ഒ​​​ഡീ​​​ഷ, ഗോ​​​വ, മി​​​സോ​​​റം, സി​​​ക്കിം, ഡ​​​ൽ​​​ഹി, ല​​​ക്ഷ​​​ദ്വീ​​​പ്, ആ​​​ൻ​​​ഡ​​​മാ​​​ൻ ആ​​​ൻ​​​ഡ് നി​​​ക്കോ​​​ബാ​​​ർ തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് നാ​​​ളെ സെ​​​ൽ​​​ഫ് എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കു​​​ക. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ണ്‍ലൈ​​​നാ​​​യി സ്വ​​​യം സെ​​​ൻ​​​സ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.

15 ദി​​​വ​​​സ​​​ത്തെ സെ​​​ൽ​​​ഫ് എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക്കു​​​ശേ​​​ഷം സെ​​​ൻ​​​സ​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യ "ഹൗ​​​സ് ലി​​​സ്റ്റിം​​​ഗ് ആ​​​ൻ​​​ഡ് ഹൗ​​​സിം​​​ഗ് സെ​​​ൻ​​​സ​​​സ്’ 16 മു​​​ത​​​ൽ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള​​​മു​​​ൾ​​​പ്പെ​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ഇ​​​ട​​​ങ്ങ​​​ളി​​​ൽ സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ വൈ​​​കി​​​യാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ക.

രാ​​​ജ്യ​​​ത്തു​​​നീ​​​ള​​​മു​​​ള്ള സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ കേ​​​ന്ദ്ര സെ​​​ൻ​​​സ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റും ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റ​​​ലു​​​മാ​​​യ മൃ​​​ത്യു​​​ഞ്ജ​​​യ് കു​​​മാ​​​ർ നാ​​​രാ​​​യ​​​ണ്‍ ഡ​​​ൽ​​​ഹി​​​യി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്താ​​​ണ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. മു​​​ന്പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​തു​​​പോ​​​ലെ​​​ത​​​ന്നെ ജാ​​​തി ക​​​ണ​​​ക്കെ​​​ടു​​​പ്പ് സെ​​​ൻ​​​സ​​​സ് പ്ര​​​ക്രി​​​യ​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

ജാ​​​തി ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​രെ അ​​​ന്തി​​​മ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ലെ ചോ​​​ദ്യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് അ​​​ടു​​​ത്ത മാ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കും. മ​​​ത​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പു​​​ക​​​ളും ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ലാ​​​ണു​​​ണ്ടാ​​​കു​​​ക.

Latest News

Corehub Up