കല്‍പ്പറ്റ: സെന്‍സസ് സെല്‍ഫ് എന്യുമറേഷന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സെന്‍സസ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു.
സെല്‍ഫ് എമ്യൂണറേഷന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളായ അന്‍വൈ മാധവ്, പവിത്ര, മിന്‍ഹ ഫാത്തിമ എന്നിവര്‍ വിജയികളായി.
മുണ്ടേരി വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ സെന്‍സസ് മാസ്റ്റര്‍ ട്രെയിനര്‍ കെ.എസ്. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സജിനി, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി, ജില്ലാ സെന്‍സസ് വിഭാഗം ക്ലര്‍ക്ക് എം.പി. ജിത, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.